വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കു മിഷന്‍ ഇംപോസിബിള്‍ അല്ല... ചരിത്രവിജയം നേടാം, പക്ഷെ ഇതു കൂടെ നടക്കണം

ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല

By Manu

കേപ്ടൗണ്‍: വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടീം ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ ചരിത്രം ഇന്ത്യക്ക് എതിരാണ്. ഇതുവരെ ഇവിടെ ഒരു പരമ്പര വിജയവും പോലും നേടിയിട്ടില്ലാത്ത ഇന്ത്യക്ക് ഇത്തവണ ചരിത്രം കുറിക്കണമെങ്കില്‍ പതിനെട്ടടവും പയേറ്റണ്ടിവരും.
ആഫ്രിക്കന്‍ മണ്ണില്‍ കന്നി പരമ്പര വിജയമെന്ന ഇന്ത്യയുടെ മോഹം പൂവണിയണമെങ്കില്‍ കാര്യങ്ങളെല്ലാം ഒത്തുവരണം. ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാവും. പേസും ബൗണ്‍സുമുള്ള ദക്ഷിണാഫ്രക്കയിലെ പിച്ചില്‍ ആതിഥേയരുടെ പേരുകേട്ട പേസാക്രമണത്തെ അതിജീവിക്കുകയാവും ഇന്ത്യക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.

പുജാര മനസ്സ് വയ്ക്കണം

പുജാര മനസ്സ് വയ്ക്കണം

രാഹുല്‍ ദ്രാവിഡിനു ശേഷം ടെസ്റ്റില്‍ ഇന്ത്യക്ക് ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളാണ് ചേതേശ്വര്‍ പുജാര. ഈ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയുടെ പ്രകടനത്തില്‍ പുജാരയുടെ സംഭാവന നിര്‍ണായകമാവും.
2015ലെ ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം ശിഖര്‍ ധവാന്‍, ലോകേഷേ് രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനുകള്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇവരുടെ ശരാശരിയെന്നത് വെറും 34.20 മാത്രമാണ്. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവര്‍ മാത്രമാണ് ഓപ്പണിങ് ശരാശരിയുടെ കാര്യത്തില്‍ മുകളിലുള്ളത്.

പുജാരയെത്തുന്നതോടെ എല്ലാം മാറും

പുജാരയെത്തുന്നതോടെ എല്ലാം മാറും

ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടിയുടെ ശരാശരി വെറും 40ല്‍ താഴെ മാത്രമേ ഉള്ളൂവെങ്കിലും ഇവര്‍ക്കൊപ്പം പുജാര കൂടി ചേരുന്നതോടെ ഇത് കുത്തനെ ഉയരും. ഓപ്പണിങിനൊപ്പം മൂന്നാമനായി പുജാരയെയും കൂട്ടിയ ശേഷമുള്ള ഇന്ത്യയുടെ ബാറ്റിങ് ശരാശരി 45.69 ആണ്. 50.51 ശരാശരിയുള്ള ഓസ്‌ട്രേലിയ മാത്രമേ ടെസ്റ്റില്‍ ഇന്ത്യക്കു മുന്നിലുള്ളൂ.
ഇവിടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ പുജാര എത്രത്തോളം ഇന്ത്യക്കു വിലപ്പെട്ട താരമാണെന്ന് വ്യക്തമാവുക. മുരളി വിജയ് ആണ് ഒപ്പം ക്രീസിലെങ്കില്‍ പുജാരയെ പിടിച്ചാല്‍ കിട്ടില്ല. ഇരുവരും ചേര്‍ന്നുള്ള ബാറ്റിങ് ശരാശരി തന്നെ ഇതിനു തെളിവാണ് (71.18).

വാലറ്റത്തിന്റെ പ്രകടനം

വാലറ്റത്തിന്റെ പ്രകടനം

മുന്‍നിരയുടെ ബാറ്റിങ് പ്രകടനം മാത്രമല്ല വാലറ്റനിരയുടെ ഫോമും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്‌ക്കൊപ്പം സ്പിന്‍ ബൗളര്‍മാരും ഓള്‍റൗണ്ടര്‍മാരുമായ ആര്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും ഫോമാണ് കഴിഞ്ഞ പരമ്പരകളില്‍ എല്ലാം ഇന്ത്യക്കു തുണയായത്. ഇവരുണ്ടെങ്കില്‍ 6,7,8 സ്ഥാനങ്ങളിലെല്ലാം ഇന്ത്യക്കു മികച്ച ബാറ്റിങ് പുറത്തെടുക്കാനാവും.
പല ടെസ്റ്റുകളിലും വാലറ്റ് ഇവരുടെ പ്രകടനങ്ങള്‍ ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടിട്ടിട്ടുണ്ട്.

 മികച്ച ശരാശരി

മികച്ച ശരാശരി

ടെസ്റ്റില്‍ ഇന്ത്യയുടെ ആറ് മുതല്‍ 9 വരെ ബാറ്റ്‌സ്മാന്‍മാരുടെ ശരാശരി 34.52 ആണ്. ടെസ്റ്റില്‍ ഒരു ടീമിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണിത്. ഒമ്പത് സെഞ്ച്വറികളും 23 അര്‍ധസെഞ്ച്വറികളുമാണ് ആറു മുതല്‍ 9 വരെ സ്ഥാനങ്ങളിലെത്തിയ താരങ്ങള്‍ ഇതുവരെ നേടിയിട്ടുള്ളത്.
ന്യൂസിലന്‍ഡിനെതിരേ (കാണ്‍പൂര്‍, കൊല്‍ക്കത്ത), ഇംഗ്ലണ്ടിനെതിരേ (മുംബൈ), ഓസ്‌ട്രേലിയക്കെതിരേ (ധര്‍മശാല) ടെസ്റ്റുകളിലെല്ലാം വാലറ്റക്കാരുടെ പോരാട്ടമാണ് ഇന്ത്യക്കു ജയം സമ്മാനിച്ചത്.

ആനുകൂല്യം ഇന്ത്യക്കു ലഭിക്കില്ല

ആനുകൂല്യം ഇന്ത്യക്കു ലഭിക്കില്ല

2015 മുതല്‍ 17 വരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ എതിര്‍ ടീമിന്റെ വാലറ്റക്കാരെ പെട്ടെന്ന് പുറത്താക്കാന്‍ കഴിഞ്ഞതും ഇന്ത്യന്‍ വിജയം എളുുപ്പമാക്കിയിരുന്നു. ഇന്ത്യക്കെതിരേ കളിച്ച ടീമുകളുടെ ആറു മുതല്‍ ഒമ്പത് വരെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ ശരാശരി 22.42 മാത്രമാണ്. ഇന്ത്യക്കു പിന്നില്‍ ദക്ഷിണാഫ്രിക്കയാണുള്ളത് (24).
എന്നാല്‍ എതിരാളികളെ കശാപ്പുചെയ്യുന്ന ഇന്ത്യയുടെ ഈ ഹോബി സ്വന്തം മണ്ണിലായിരുന്നു. ദക്ഷിണാഫ്രിക്കയിലെ തികച്ചും വ്യത്യസ്തമായ പിച്ചില്‍ ഇതേ പ്രകടനം ആവര്‍ത്തിക്കുക ഇന്ത്യക്കു ദുഷ്‌കരമാവും.

ചോരുന്ന കൈകള്‍

ചോരുന്ന കൈകള്‍

ടെസ്റ്റില്‍ 2016-17 സീസണിലെ കണക്കുകള്‍ പരിശോധിച്ചാല്‍ നിരവധി ക്യാച്ചുകളാണ് ഇന്ത്യ പാഴാക്കിയത്. ഇവയില്‍ പലതും നിര്‍ണായക വിക്കറ്റുകളായിരുന്നു. സ്ലിപ്പിലാണ് ഇന്ത്യക്ക് കൂടുതല്‍ ക്യാച്ചുകള്‍ ചോര്‍ന്നു പോവുന്നത്. 63 ക്യാച്ചുകളാണ് 2016-17 സീസണില്‍ കളിച്ച ടെസ്റ്റുകളില്‍ ഇന്ത്യ പാഴാക്കിയത്. ഇവയില്‍ ചിലതെല്ലാം അനായാസ ക്യാച്ചുകളായിരുന്നു. ഈ കുറവ് പരിഹരിച്ചില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കു കനത്ത വില നല്‍കേണ്ടിവരും.
ഏറ്റവുമധികം ക്യാച്ചുകള്‍ പാഴാക്കിയത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് (ഒമ്പത്). രഹാനെ ഏഴു ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി തൊട്ടുതാഴെയുണ്ട്. മുരളി വിജയ് ആറു ക്യാച്ചുകള്‍ പാഴാക്കി.

Story first published: Thursday, January 4, 2018, 16:23 [IST]
Other articles published on Jan 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X