ഞങ്ങളുടെ മനസ്സ് നിറയെ അവരായിരുന്നു!! കോലിയുടെ വെളിപ്പെടുത്തല്‍ ആരെക്കുറിച്ച് ?

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മല്‍സരം ആധികാരികമായി തന്നെ സ്വന്തമാക്കിയെങ്കിലും ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന പരമ്പരയിലാണ് ടീമംഗങ്ങളുടെ മുഴുവന്‍ ശ്രദ്ധയുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ബംഗ്ലാദേശിനെ 208 റണ്‍സിനു കെട്ടുകെട്ടിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

kohli1

ഗവാസ്‌കര്‍-ബോര്‍ഡര്‍ ട്രോഫിക്കുവേണ്ടിയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും പോരടിക്കുക. ഫെബ്രുവരി 23നാണ് നാലു മല്‍സരങ്ങളുള്‍പ്പെടുന്ന ടെസ്റ്റ് പരമ്പര ഇന്ത്യയില്‍ നടക്കുന്നത്. ഓസീസിനെതിരേയുള്ളത് വലിയ പരമ്പരയാണ്. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയാവും ഏറ്റവും കടുപ്പമേറിയതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പരമ്പര നമ്മള്‍ 4-0ന് സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരേയും ഇതേ പ്രകടനം ആവര്‍ത്തിക്കാനാണ് ടീമിന്റെ ശ്രമം. ബംഗ്ലാദേശിനെതിരേ ടെസ്റ്റ് കളിക്കുമ്പോഴും ഞങ്ങളുടെയെല്ലാം മനസ്സില്‍ ഓസീസിനെതിരായ പരമ്പരയായിരുന്നുവെന്നും കോലി കൂട്ടിച്ചേര്‍ത്തു.

kohli2

ബംഗ്ലാദേശിനെതിരായ ജയത്തോടെ ഏറ്റവുമധികം ടെസ്റ്റ് ജയങ്ങള്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡ് കോലി സ്വന്തമാക്കി. കോലിക്കു കീഴില്‍ ഇന്ത്യയുടെ 15ാം ജയമായിരുന്നു ഇത്. ഇനി മഹേന്ദ്രസിങ് ധോണിയും (27) സൗരവ് ഗാംഗുലിയും (21) മാത്രമേ കോലിക്കു മുന്നിലുള്ളൂ.

English summary
Indian captain Virat Kohli declared that he and his team-mates' "minds and hearts" were already on the "big series" against Australia, which starts in Pune on February 23.
Please Wait while comments are loading...