പാകിസ്താനോട് തോല്‍ക്കാന്‍ കാരണം....കോലി പറയുന്നത്!! മടങ്ങുന്നത് തലയുയര്‍ത്തിതന്നെ

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനോട് നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയെങ്കിലും ടീം അഭിമാനത്തോടെ തന്നെയാണ് നാട്ടിലേക്കു മടങ്ങുന്നതെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു. മല്‍സരശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നന്നായി കളിക്കാന്‍ ശ്രമിക്കും

നന്നായി കളിക്കാന്‍ ശ്രമിക്കും

എല്ലാ മല്‍സരത്തിലും നന്നായി കളിക്കാന്‍ തന്നെയാണ് ടീം ശ്രമിക്കാറുള്ളത്. എന്നാല്‍ ക്രിക്കറ്റില്‍ എല്ലാ ദിവസവും ഒരുപോലെ കളിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഞായറാഴ്ച സംഭവിച്ചതും അതു തന്നെയാണ്.

തോല്‍വിയെ അംഗീകരിക്കണം

തോല്‍വിയെ അംഗീകരിക്കണം

വിജയങ്ങളോടൊപ്പം തോല്‍വികളെയും അംഗീകരിക്കേണ്ടതുണ്ട്. എതിര്‍ ടീം തങ്ങളേക്കാള്‍ നന്നായി കളിച്ചതുകൊണ്ടാണ് ജയിച്ചതെന്നാണ് തോല്‍വി മനസ്സിലാക്കിത്തരുന്നത്. ഫൈനലില്‍ പാകിസ്താനായിരുന്നു മികച്ച ടീം. എല്ലാ മേഖലയിലും അവര്‍ ഇന്ത്യയെ പിന്നിലാക്കി.

ഹര്‍ദ്ദിക്കിന്റെ ഇന്നിങ്‌സ്

ഹര്‍ദ്ദിക്കിന്റെ ഇന്നിങ്‌സ്

339 റണ്‍സെന്നത് അസാധ്യമായ വിജയലക്ഷ്യം ആയിരുന്നില്ല. ഹര്‍ദ്ദിക്കിന്റെ വെടിക്കെട്ട് ബാറ്റിങ് അതു തന്നെയാണ് പറയുന്നത്. ക്രീസില്‍ കുറച്ചു നേരം പിടിച്ചുനിന്ന് കളിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ മല്‍സരഗതി തന്നെ മാറുമായിരുന്നു.

തുടക്കത്തിലെ വിക്കറ്റ് നഷ്ടം

തുടക്കത്തിലെ വിക്കറ്റ് നഷ്ടം

വലിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടുന്നത് തിരിച്ചടി തന്നെയാണ്. തുടര്‍ച്ചയായ ഇടവേളകളില്‍ ഞങ്ങള്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. നല്ലൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സാധിച്ചിരുന്നെങ്കില്‍ പ്രതീക്ഷയുണ്ടാവുമായിരുന്നു.

പാകിസ്താന്റെ സമ്മര്‍ദ്ദം

പാകിസ്താന്റെ സമ്മര്‍ദ്ദം

മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ പാകിസ്താന്‍ ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന ബൗളിങും ഫീല്‍ഡിങുമാണ് കാഴ്ചവച്ചത്. ഇതോടെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമാവുകയും ചെയ്തു. മികച്ച പ്രകടനമല്ല ഇന്ത്യ ഫൈനലില്‍ നടത്തിയതെന്നു പറയാന്‍ തനിക്കൊരു നാണക്കേടുമില്ലെന്നും കോലി പറഞ്ഞു.

ഹര്‍ദ്ദിക്കിന്റെ പുറത്താവല്‍

ഹര്‍ദ്ദിക്കിന്റെ പുറത്താവല്‍

ഹര്‍ദ്ദിക് ഉജ്ജ്വല ബാറ്റിങാണ് കാഴ്‌വച്ചത്. കുറച്ചുനേരം കൂടി അദ്ദേഹം ക്രീസില്‍ നിന്നിരുന്നെങ്കില്‍ മല്‍സരഫലം ഒരു പക്ഷെ മാറിയേനെ. എന്നാല്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായതില്‍ വിഷമമുണ്ട്. അവന്‍ ക്രിക്കറ്റിനോട് വളരെ പാഷനുള്ള താരമാണ്. അതുകൊണ്ടാണ് പുറത്തായപ്പോള്‍ കടുത്ത നിരാശ പ്രകടിപ്പിച്ചത്.

 മാച്ച് വിന്നര്‍

മാച്ച് വിന്നര്‍

ഹര്‍ദ്ദിക് ഇന്ത്യയുടെ മാച്ച് വിന്നര്‍ തന്നെയാണ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ടീമിനെ വിജയിപ്പിക്കാന്‍ അവനു പ്രത്യേക മിടുക്കുണ്ട്. പാകിസ്താനെതിരേയും ഹര്‍ദ്ദിക് നന്നായി പൊരുതിനോക്കിയെങ്കിലും മികച്ചൊരു പങ്കാളിയെ ലഭിക്കാതിരുന്നത് തിരിച്ചടിയായി.

എതിരാളികളുടെ മിടുക്ക്

എതിരാളികളുടെ മിടുക്ക്

കാര്യമായി സ്‌കോര്‍ ചെയ്യാനാവാതെ പുറത്താവുകയെന്നത് നിരാശപ്പെടുത്തുന്നത് തന്നെയാണ്. എന്നാല്‍ അത് എതിരാളികളുടെ മിടുക്കായാണ് കാണേണ്ടത്. ചില മല്‍സരങ്ങള്‍ അങ്ങനെയാണ്. അതു നമുക്ക് നിയന്ത്രിക്കാനാവില്ല.

പാകിസ്താനെ അഭിനന്ദിച്ചു

പാകിസ്താനെ അഭിനന്ദിച്ചു

പാകിസ്താന്‍ തന്നെയായിരുന്നു ഫൈനലിലെ മികച്ച ടീം. ഫൈനലിനുശേഷം ഞാന്‍ അവരെ അഭിനന്ദിക്കുകയും ചെയ്തു. അവര്‍ മികച്ച ക്രിക്കറ്റാണ് കളിച്ചത്. ഒരു ടീമെന്ന നിലയില്‍ അവര്‍ക്ക് ഇത്തരം വിജയങ്ങള്‍ ആവശ്യമായിരുന്നു.

 രണ്ടു സ്പിന്നര്‍മാരെ കളിപ്പിച്ചത്

രണ്ടു സ്പിന്നര്‍മാരെ കളിപ്പിച്ചത്

രണ്ടു സ്പിന്നര്‍മാരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതല്ല പരാജയത്തിനു കാരണം. ശ്രീലങ്കയ്‌ക്കെതിരായ പരാജയത്തിനു ശേഷമാണ് ഞങ്ങള്‍ ഒരു ടീം കോമ്പിനേഷനുണ്ടാക്കിയത്. രണ്ടു സ്പിന്നര്‍മാരുടെ കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തു. ഫൈനലിലും ഇതു നിലനിര്‍ത്തിയതില്‍ കുറ്റബോധമില്ലെന്നും കോലി പറഞ്ഞു.

English summary
Indian captain virat kohli says pakistan is better team in final and the deserved victory.
Please Wait while comments are loading...