വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താനില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തിയ കോലി ആരാധകന്‍ അറസ്റ്റില്‍!

By Muralidharan

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്ക് അങ്ങ് പാകിസ്താനില്‍ ഒരു ആരാധകന്‍. കോലിയോടുള്ള ആരാധന ഉമര്‍ ദ്രാസ് എന്ന ചെറുപ്പക്കാരനെ ജയിലിലും എത്തിച്ചു. വിരാട് കോലിയോടുള്ള ആരാധന മൂത്ത് പാകിസ്താനില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതാണ് ഉമര്‍ ദ്രാസിന് വിനയായത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26നായിരുന്നു ആരാധകന്റെ ഈ സാഹസം.

<strong>സെന്‍ഡ് ഓഫും സ്ലെഡ്ജിങും.. വിരാട് കോലിക്ക് തെറ്റ് പറ്റിയോ?</strong>സെന്‍ഡ് ഓഫും സ്ലെഡ്ജിങും.. വിരാട് കോലിക്ക് തെറ്റ് പറ്റിയോ?

ലാഹോറില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ പഞ്ചാബ് പ്രവിശ്യയിലാണ് ഉമര്‍ ദ്രാസ് താമസം. റിപ്പബ്ലിക് ദിനത്തില്‍ സ്വന്തം വീടിന് മുകളിലാണ് ഇയാള്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്ന് തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. തങ്ങള്‍ ദ്രാസിന്റെ വീട് റെയ്ഡ് ചെയ്ത് പതാക കണ്ടെത്തിയതായി മുഹമ്മദ് ജമീല്‍ എന്ന പോലീസ് ഓഫീസര്‍ പറഞ്ഞു.

kohli

കോടതിയില്‍ ഹാജരാക്കിയ ഇയാളെ കസ്റ്റഡിയില്‍ വിട്ടു. വിരാട് കോലിയുടെ കടുത്ത ആരാധകനാണ് താനെന്ന് ദ്രാസ് പത്രറിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. കോലി കാരണമാണ് എനിക്ക് ഇന്ത്യന്‍ ടീമിനെ ഇഷ്ടം. വീടിന് മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് കോലിയോടുള്ള ആരാധന മൂലമാണ്. ഇതൊരു തെറ്റാണ് എന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. വിരാട് കോലിയുടെ ഫോട്ടോയും ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.

അഡലെയ്ഡില്‍ തകര്‍പ്പന്‍ ഇന്നിംഗ്‌സുമായി കോലി കഴിഞ്ഞ ദിവസം ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. 55 പന്തില്‍ 90 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോലി ട്വന്റി 20 മത്സരങ്ങളില്‍ ഏറ്റവും മികച്ച ആവറേജിന് ഉടയുമായി. കുറഞ്ഞത് 500 അന്താരാഷ്ട്ര റണ്‍സുകളെങ്കിലും എടുത്തവരുടെ ശരാശരിയാണ് പരിഗണിച്ചത്. 48.08 ആണ് ട്വന്റി 20യില്‍ കോലിയുടെ ശരാശരി.

Story first published: Wednesday, January 27, 2016, 15:57 [IST]
Other articles published on Jan 27, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X