കോലിയെ ജയിലില്‍ അടയ്ക്കണം!! ഒപ്പം ആജീവനാന്ത വിലക്കും വേണം!! ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടി...

  • Written By:
Subscribe to Oneindia Malayalam

മുംബൈ: വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ നിരൂപകനും നടനുമായ കെആര്‍കെ വീണ്ടും രംഗത്ത്. ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു നേരെയാണ് കെആര്‍കെയുടെ ആക്രമണം. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് ഇന്ത്യ ദയനീയ പരാജയമേറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് കെആര്‍കെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. തന്റെ ട്വിറ്റര്‍ പേജില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയും ബിസിസിഐയെയും കെആര്‍കെ കടന്നാക്രമിക്കുകയായിരുന്നു.

എല്‍കെജി വിദ്യാര്‍ഥിനിക്ക് ഡ്രൈവറുടെ പീഡനം....ഇതാണ് സത്യം!! എല്ലാം തെളിഞ്ഞു..കോടതി പറയുന്നത്

പാകിസ്താനോട് തോല്‍ക്കാന്‍ കാരണം....കോലി പറയുന്നത്!! മടങ്ങുന്നത് തലയുയര്‍ത്തിതന്നെ

1

ബിസിസിഐയുടെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കണം. ടീമും കളിക്കാരും മല്‍സരം ഒത്തുകളിച്ച് കോടിക്കണക്കിനു രൂപയാണ് ഉണ്ടാക്കുന്നത്. 130 കോടിയോളം വരുന്ന ഇന്ത്യന്‍ ജനതയെ അക്ഷരാര്‍ഥത്തില്‍ വിഡ്ഢികളാക്കുയാണ് ടീം ചെയ്യുന്നതെന്നും കെആര്‍കെ ആരോപിച്ചു. 130 കോടിയോളം വരുന്ന ഇന്ത്യന്‍ ജനതയുടെ അഭിമാനം പാകിസ്താനു വിറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിയെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത കാലത്തേക്കു വിലക്കണം. അതോടൊപ്പം ജയിലില്‍ അടയ്ക്കുകയും വേണമെന്നും കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു.

2

കോലി, യുവരാജ് സിങ്, മഹേന്ദ്രസിങ് ധോണി എന്നിവര്‍ ദേശദ്രോഹികളാണ്. ഇവരെ ഇങ്ങനെ വിളിക്കാന്‍ കാരണം 130 കോടിയോളം വരുന്ന ഇന്ത്യന്‍ ജനതയെ ഇവര്‍ അനായാസം ചതിക്കുന്നതു കൊണ്ടു തന്നെയാണ്.

3

ഇനിയും ഇന്ത്യക്കാരെ ഇങ്ങനെ വിഡ്ഢികളാക്കാതെ അല്‍പ്പമെങ്കിലും നാണമുണ്ടെങ്കില്‍ ധോണിയും യുവരാജും വിരമിക്കണമെന്നും കെആര്‍കെ ആവശ്യപ്പെട്ടു. സൂപ്പര്‍ താരം മോഹന്‍ ലാലിനെ ഛോട്ടാ ഭീമിനോട് ഉപമിച്ചതിനെ തുടര്‍ന്ന് കെആര്‍കെ പ്രതിക്കൂട്ടിലായിരുന്നു.

English summary
KRK wants Virat Kohli behind bars, calls BCCI 'fixers'
Please Wait while comments are loading...