കപില്‍ ദേവിനെ പുറത്താക്കിയ അനില്‍ കുംബ്ലെയ്ക്ക് കാലം കാത്തുവെച്ചത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ക്യാപ്റ്റന്‍ വിരാട് കോലിയുമായി ഉടക്കി അനില്‍ കുംബ്ലെ ഇന്ത്യന്‍ കോച്ചിന്റെ സ്ഥാനം രാജിവെക്കുമ്പോള്‍ കുംബ്ലെയ്ക്ക് കാലം കാത്തുവെച്ച മറുപടിയാണിതെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍. ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് സമ്മാനിച്ച കപില്‍ദേവിനെ ഇന്ത്യന്‍ കോച്ചിന്റെ സ്ഥാനത്തുനിന്നും പുറത്തക്കാന്‍ ചരടുവലിച്ചത് കുംബ്ലെയാണെന്ന് അന്നുമുതല്‍ തന്നെ പരസ്യമായ രഹസ്യമായിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ കുംബ്ലെയെയും വിമര്‍ശിക്കുന്നത്. കുംബ്ലെയെ പുറത്താക്കാന്‍ വിരാട് കോലിയാണ് പിന്നില്‍ കളിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതേ മാതൃകയിലായിരുന്നു പണ്ട് അനില്‍ കുംബ്ലെ കോച്ചായിരുന്ന കപില്‍ ദേവിനെയും പുറത്താക്കിയത്. കോച്ചിന്റെ സ്ഥാനത്ത് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും കപിലിന്റെ പുറത്താകല്‍ അന്ന് വിവാദമായിരുന്നു.

kumble

ക്യാപ്റ്റന്റെ പ്രതിഫലത്തെ അടിസ്ഥാനമാക്കി പ്രതിഫലം നല്‍കണമെന്ന കുംബ്ലെയുടെ ആവശ്യവും പുറത്താകലിന് ആക്കം കൂട്ടിയതായി സംസാരമുണ്ട്. 7.5 കോടി രൂപയാണ് കുംബ്ലെ വാര്‍ഷിക പ്രതിഫലമായി ആവശ്യപ്പെട്ടത്. 6.5 കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം.

kapil

ഗ്രേഡ് എ കളിക്കാരന് 9.5 കോടി രൂപ ലഭിക്കുന്നു. ഇതിന് ആനുപാതികമായി പ്രതിഫലം വേണമെന്നായിരുന്നു കുംബ്ലെയുടെ ആവശ്യം. കൂടാതെ കളിക്കാരുടെ പ്രതിഫലം അവരുടെ പ്രകടനം അടിസ്ഥാനമാക്കി നല്‍കണമെന്നും കുംബ്ലെ ആവശ്യപ്പെട്ടു.

English summary
Kumble reportedly was one of the players who had forced the departure of Kapil Dev
Please Wait while comments are loading...