ധോണിയെ തൊട്ടാല്‍ വിവരമറിയും!! ഇടപെട്ടത് സാക്ഷാല്‍ വോണ്‍!! ഓസീസ് ഇതിഹാസം പറയുന്നത്....

  • Written By:
Subscribe to Oneindia Malayalam

ബംഗളൂരു: ഐപിഎല്ലിന്റെ 10ാം സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശനം നേരിടുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കു പിന്തുണയുമായി ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രംഗത്ത്. ഐപിഎല്ലില്‍ റൈസിങ് പൂനെ ജയന്റ്‌സിന്റെ താരമായ ധോണിക്ക് ഇതുവരെ വലിയ സ്‌കോര്‍ കണെത്താന്‍ കഴിഞ്ഞിട്ടില്ല. 12, 5,11, 5, 28 എന്നിങ്ങനെയാണ് ടൂര്‍ണമെന്റില്‍ ധോണിയുടെ ഇതുവരെയുള്ള ബാറ്റിങ് പ്രകടനം.

1

ധോണി ഇപ്പോഴും ലോകോത്തര താരം തന്നെയാണെന്ന് വോണ്‍ ചൂണ്ടിക്കാട്ടി. ക്രിക്കറ്റിലെ മുഴുവന്‍ ഫോര്‍മാറ്റുകളിലും മികവ് തെളിയിച്ച താരമാണ് ധോണി. മികച്ച ക്യാപ്റ്റനുമാണ് അദ്ദേഹം. ധോണിക്ക് ഇനി ആരുടെ മുന്നിലും ഒന്നും തെളിയിക്കാനില്ല. എല്ലാവര്‍ക്കും പ്രചോദനമാണ് അദ്ദേഹമെന്നും ട്വിറ്ററില്‍ വോണ്‍ കുറിച്ചു.

2

അടുത്തിടെ ധോണിക്കെതിരേ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തു വന്നിരുന്നു. ധോണി മികച്ച ടി ട്വന്റി താരമല്ലെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. ഏകദിനത്തില്‍ ധോണി ചാംപ്യന്‍ പ്ലെയറാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ടി ട്വന്റിയില്‍ മികച്ച റെക്കോര്‍ഡല്ല അദ്ദേഹത്തിനുള്ളതെന്നും ദാദ ചൂണ്ടിക്കാട്ടിയിരുന്നു.

English summary
msdhoni does not have to prove anything to anyone, he's class & a wonderful player in all formats. MS is also a great captain & inspires !," Warne wrote on his Twitter page.
Please Wait while comments are loading...