അക്രമിനെയും ഇന്‍സമാമിനെയും തൂക്കിക്കൊല്ലണം!! പറഞ്ഞത് മുന്‍ പാക് താരം!! കാരണം ഇതാണ്...

  • Written By:
Subscribe to Oneindia Malayalam

കറാച്ചി: ക്രിക്കറ്റില്‍ വാതുവയ്പ്പ് ആരോപണങ്ങള്‍ തുടര്‍ച്ചയായി പുറത്തുവന്നു കൊണ്ടിരിക്കെ ഇതു നേരത്തേ തന്നെ തങ്ങളുടെ രാജ്യത്തു നിന്ന് ഇല്ലാതാക്കാന്‍ കഴിയുമായിരുന്നുവെന്ന് പാകിസ്താന്റെ മുന്‍ താരം അബ്ദുള്‍ ഖാദിര്‍ അഭിപ്രായപ്പെട്ടു. ഇതിനായി ചില പാക് താരങ്ങളെ തന്നെ തൂക്കിലേറ്റുകയാണ് വേണ്ടിയിരുന്നതെന്ന് ഖാദിര്‍ പറഞ്ഞു. ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം ഖാദിറിന്റെ വാക്കുകള്‍ കേട്ടത്.

വാതുവയ്പ്പില്‍ പങ്കാളികളായി

ഇതിഹാസ താരങ്ങളായ വസീം അക്രം, ഇന്‍സമാം ഉള്‍ഹഖ്, മുഷ്താഖ് അഹ്മദ് എന്നിവര്‍ വാതുവയ്പില്‍ പങ്കാളികളായെന്ന് ഖാദിര്‍ പറഞ്ഞു. ഇവരെ തൂക്കിലേറ്റിയിരുന്നെങ്കില്‍ രാജ്യത്തു നിന്ന് വാതുവയ്‌പ്പെന്നത് തുടച്ചു നീക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഎസ്എല്ലില്‍ വാതുവയ്പ്പ്

അടുത്തിടെ സമാപിച്ച പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) വലിയ തോതില്‍ വാതുവയ്പ്പ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അക്രം, ഇന്‍സമാം, മുഷ്താഖ് എന്നിവര്‍ക്കെതിരേ ഖാദിര്‍ ആഞ്ഞടിച്ചത്.

അവര്‍ ബലിയാടുകള്‍

2000ല്‍ ഉണ്ടായ വാതുവയ്പ്പ് വിവാദത്തില്‍ പാകിസ്താന്‍ താരങ്ങളായ സലീം മാലിക്കും അതൗര്‍ റഹ്മാനും ബലിയാടുകളാവുകയായിരുന്നുവെന്ന് ഖാദിര്‍ ചൂണ്ടിക്കാട്ടി. വാതുവയ്പ്പ് സംബന്ധിച്ച് ജസ്റ്റിസ് മാലിക്ക് മുഹമ്മദ് ഖയൂമിന്റെ റിപ്പോര്‍ട്ട് എന്തുകൊണ്ട് പിസിബി നടപ്പിലാക്കിയില്ലെന്നും അദ്ദേഹം ചോദിച്ചു.

പാകിസ്താനില്‍ വാതുവയ്പ് സജീവം

വാതുവയ്പ്പ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ അവസാനമായി പിടിച്ചുകുലുക്കിയത് 2010ല്‍ ആണ്. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റില്‍ പാക് താരങ്ങളായ സല്‍മാന്‍ ഭട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവര്‍ വാതുവയ്പുകാരില്‍ നിന്നു കോഴ വാങ്ങി ഒത്തുകളിച്ചതായി തെളിഞ്ഞിരുന്നു. ഇവരില്‍ ആമിര്‍ മാത്രമാണ് വിലക്ക് കഴിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്.

English summary
Abdul Qadir, citing the two Pakistan players who were implicated in 2000 for match-fixing, said that Ataur Rehman and Salim Malik were mere scapegoats.
Please Wait while comments are loading...