മിതാലി രാജിനെ ഐസിസി ലോക ഇലവന്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തു; ടീമില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ഐസിസി വനിതാ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ ലോക ഇലവന്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ച മിതാലി ഫൈനല്‍വരെ ടീമിനെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും മിതാലി സ്വന്തമാക്കി.

മിതാലിക്ക് പുറമെ ഓള്‍ റൗണ്ടര്‍ ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവരുടം ലോക ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 115 പന്തില്‍ നിന്നും ഹര്‍മന്‍പ്രീത് കൗര്‍ 171 റണ്‍സ് നേടിയത് ശ്രദ്ധേയമായിരുന്നു. ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ നിന്നും അഞ്ചുപേരും ടീമിലുണ്ട്. ഫൈനലില്‍ ഇന്ത്യയുടെ ആറു വിക്കറ്റുകള്‍ പിഴുതെടുത്ത അന്യ ഷ്രുബ്‌സോള്‍ ഉള്‍പ്പെടെയുള്ളവരാണ് ടീമിലെത്തിയത്.

mithali-ra
Why Rishi Kapoor Remembered Sourav Ganguly When Mithali Raj Were At Lord's

സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ സൗത്ത് ആഫ്രിക്കന്‍ ടീമില്‍ നന്ന് മൂന്നുപേരും ഓസ്‌ട്രേലിയയില്‍ നിന്നും ഒരാളും ലോക ഇലവനില്‍ സ്ഥാനംനേടി. ഐസിസി ജനറല്‍ മാനേദര്‍ ജെഫ് അല്ലാര്‍ഡെയ്‌സ്, മുന്‍ വിന്‍ഡീസ് താരം ഇയാന്‍ ബിഷപ്, മുന്‍ ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സ്, മുന്‍ ഓസീസ് ഓള്‍ റൗണ്‍ര്‍ ലിസ സ്‌തേല്‍ക്കര്‍, മുന്‍ ഇന്ത്യന്‍ താരവും മാധ്യമപ്രവര്‍ത്തകയുമായ സ്‌നേഹല്‍ പ്രധാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഐസിസി ലോക ഇലവനെ തെരഞ്ഞെടുത്തത്.

English summary
Mithali Raj named skipper of ICC Women’s World Cup XI
Please Wait while comments are loading...