ധോണി വന്നപ്പോള്‍ പോയി, ധോണി പോയപ്പോള്‍ വന്നു.. ഇത് പാര്‍ഥിവ് പട്ടേല്‍ എന്ന പോക്കറ്റ് ഷെല്‍!

  • Posted By:
Subscribe to Oneindia Malayalam

എം എസ് ധോണിയൊക്കെ ടീമില് വരുന്നതിന് മുമ്പേ പാര്‍ഥിവ് പട്ടേല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചതാണ്. കൃത്യമായി പറഞ്ഞാല്‍ 2002ല്‍. ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ആദ്യ ടെസ്റ്റ് കളിക്കുമ്പോള്‍ കുഞ്ഞ് പട്ടേലിന് പ്രായം 17 വയസ്സും 153 ദിവസവും. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറുന്ന പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡും പാര്‍ഥിവ് പട്ടേലിന്റെ പേരിലാണ്.

Read Also: കാവ്യ മാധവന്റെ ഫേസ്ബുക്ക് കവര്‍ പേജ് അറംപറ്റി.. ഇനി ദിലീപിനെ സൂക്ഷിച്ചോ!

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ഥിവ് പട്ടേല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചുവന്നിരിക്കുകയാണ്. അതും ഓപ്പണറായി. പണ്ട് മുട്ടിനില്‍ക്കുന്ന ചെക്കനായിട്ടാണ് പോയതെങ്കില്‍ മടങ്ങിവരവില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് പാര്‍ഥിവ്. അഞ്ചടി മൂന്നിഞ്ച് പൊക്കമുള്ള ഈ പോക്കറ്റ് ഷെല്‍ ഇംഗ്ലണ്ടിനെതിരെ 124 ന് മേല്‍ സ്‌ട്രൈക്ക് റേറ്റിലാണ് അര്‍ധസെഞ്ചുറിയടിച്ചത്.

പാര്‍ഥിവ് പട്ടേല്‍ എന്ന പോക്കറ്റ് ഷെല്‍

പാര്‍ഥിവ് പട്ടേല്‍ എന്ന പോക്കറ്റ് ഷെല്‍

അഞ്ചടി മൂന്നിഞ്ചാണ് പാര്‍ഥിവ് പട്ടേലിന്റെ പൊക്കം. കണ്ടാല്‍ കുഞ്ഞ് കുട്ടികളെപ്പോലുള്ള മുഖവും. പോക്കറ്റ് ഷെല്‍ എന്ന് വിളിപ്പേര്. പക്ഷേ ഐ പി എല്ലില്‍ അടക്കം കിടിലന്‍ സ്‌ട്രോക്ക് പ്ലേ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെയാണ് പാര്‍ഥിവ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. അതും എട്ട് വര്‍ഷത്തിന് ശേഷം മുപ്പത്തിയൊന്നാം വയസ്സില്‍.

ധോണിയും പട്ടേലും

ധോണിയും പട്ടേലും

എം എസ് ധോണി കീപ്പറായി കളിക്കുന്നതിന് മുമ്പേ ഇന്ത്യന്‍ ടീമിലുള്ള ആളാണ് പാര്‍ഥിവ്. എന്നാല്‍ ധോണി സ്ഥിരം കീപ്പറായതോടെ പട്ടേല്‍ പുറത്തായി. ധോണി വൈകാതെ ക്യാപ്റ്റനുമായി. 9 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിച്ച് ധോണി പടിയിറങ്ങുമ്പോഴേക്കും വൃദ്ധിമാന്‍ സാഹ കീപ്പറുടെ സ്ഥാനം ഉറപ്പിച്ചിരുന്നു. എന്തായാലും ധോണിയും സാഹയും ഇല്ലാതായതോടെ പട്ടേലിന് കിട്ടി ഒരു അവസരം.

രണ്ട് ചാന്‍സ് രണ്ട് ക്ലാസ്

രണ്ട് ചാന്‍സ് രണ്ട് ക്ലാസ്

ഓപ്പണറായി ബാറ്റ് ചെയ്യാന്‍ രണ്ടിന്നിംഗ്‌സിലും പാര്‍ഥിവ് പട്ടേലിന് അവസരം കിട്ടി. രണ്ടും പട്ടേല്‍ മുതലാക്കി. ഒന്നാം ഇന്നിംഗ്‌സില്‍ 42 റണ്‍സ്. രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താകാതെ 67 റണ്‍സ്. അതും 124ന് മേല്‍ സ്‌ട്രൈക്ക് റേറ്റോടെ. എട്ട് വര്‍ഷത്തിന് ശേഷമാണ് പട്ടേല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് എന്നോര്‍ക്കണം.

4 ക്യാച്ച് ഒരു സ്റ്റംപിങ്, മിക്‌സഡ്

4 ക്യാച്ച് ഒരു സ്റ്റംപിങ്, മിക്‌സഡ്

വിക്കറ്റ് കീപ്പിങിലും പട്ടേല്‍ മോശമാക്കിയില്ല. നാല് ക്യാച്ചുകള്‍ എടുത്തു. ഒരു സ്റ്റംപിങ്. പന്ത് വളരെ താഴ്ന്ന് വന്ന ബെര്‍‌സ്റ്റോയുടെ ക്യാച്ചാണ് കൂട്ടത്തില്‍ ഏറ്റവും മികച്ചത്. ഒരു ക്യാച്ചും ഒരു സ്റ്റംപിങും കളഞ്ഞു. ബൗണ്‍സ് വളരെ കുറഞ്ഞ പിച്ചില്‍ അത് കുറ്റം പറയാന്‍ മാത്രമൊന്നും ഇല്ല. മാത്രമല്ല അശ്വിനെയും ജഡേജയെയും കീപ്പ് ചെയ്ത് വലിയ പരിചയവും പട്ടേലിനിലല്ലോ.

ടീമില്‍ തുടരാന്‍ ചാന്‍സ് കുറവ്

ടീമില്‍ തുടരാന്‍ ചാന്‍സ് കുറവ്

ഓപ്പണര്‍ കെ എല്‍ രാഹുലിനും വിക്കറ്റ് കീപ്പര്‍ സാഹയ്ക്കും ഒരുമിച്ച് പരിക്കേറ്റതാണ് പട്ടേലിന് തുണയായത്. എന്നാല്‍ സാഹ പരിക്ക് മാറി തിരിച്ചെത്തുന്നതൊടെ പാര്‍ഥിവ് ടീമിന് പുറത്ത് പോകാനാണ് സാധ്യത. സാഹയാണ് തങ്ങളുടെ ആദ്യത്തെ കീപ്പര്‍ പ്രിഫറന്‍സ് എന്ന് ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദും കോലിയും നയം വ്യക്തമാക്കിയിട്ടുണ്ട്.

ഓപ്പണറായി മാത്രം?

ഓപ്പണറായി മാത്രം?

സ്ഥിരം ഓപ്പണര്‍മാരായ ശിഖര്‍ ധവാനും കെ എല്‍ രാഹുലും ടീമിലില്ലാത്ത സാഹചര്യത്തില്‍ സ്‌പെഷലിസ്റ്റ് ഓപ്പണറായി പാര്‍ഥിവ് കുറച്ച് ടെസ്റ്റുകള്‍ കളിച്ച് കൂടായ്കയില്ല. പാര്‍ഥിവ് പട്ടേല്‍ സ്‌പെഷലിസ്റ്റ് ഓപ്പണര്‍ സ്ഥാനത്തേക്ക് മത്സരിക്കാനെത്തുന്നത് ക്യാപ്റ്റന്‍ കോലി എന്തായാലും വളരെ പോസിറ്റിവായിട്ടാണ് കാണുന്നത്.

ഐപിഎല്‍ തുണയായി

ഐപിഎല്‍ തുണയായി

ധോണിയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലായിരുന്നു പട്ടേല്‍ ആദ്യം മാത്യു ഹെയ്ഡനൊപ്പം ഓപ്പണറായി കളിച്ചു. പിന്നീട് കൊച്ചി ടസ്‌കേഴ്‌സില്‍. ഇപ്പോള്‍ സ്ഥിരമായ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്നു. ഓപ്പണറായി തന്നെ. താരസമ്പന്നമായ മുംബൈ ടീമിലെ കളി പാര്‍ഥിവിനെയും മികച്ച താരമാക്കി എന്നതില്‍ സംശയം വേണ്ട.

പാര്‍ഥിവിന്റെ കണക്ക് പുസ്തകം

പാര്‍ഥിവിന്റെ കണക്ക് പുസ്തകം

21 ടെസ്റ്റുകളാണ് പാര്‍ഥിവ് ഇന്ത്യക്ക് വേണ്ടി കളിച്ചത്. അഞ്ച് ഫിഫ്റ്റി അടക്കം 792 റണ്‍സെടുത്തു. 38 ഏകദിനത്തില്‍ 736 റണ്‍സ്. ടെസ്റ്റില്‍ 33ഉം ഏകദിനത്തില്‍ 23ും ശരാശരി. രണ്ട് ട്വന്റി 20 മത്സരങ്ങളും പട്ടേല്‍ കളിച്ചു. മൂന്നിനങ്ങളിലുമായി നൂറില്‍ത്താഴെ ഇരകളുണ്ട്.

English summary
Mohali Test: Super comeback for wicket-keeper Parthiv Patel
Please Wait while comments are loading...