നാളുകള്‍ക്കുശേഷം രോഹിത് ശര്‍മയ്ക്ക് മറുപടിയുമായി പാക് ബൗളര്‍ മുഹമ്മദ് ആമിര്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: പാക്കിസ്ഥാന്‍ ബൗളര്‍ മുഹമ്മദ് ആമിറിന്റെ ബൗളിങ്ങിനെക്കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ നാളുകള്‍ക്കു മുന്‍പ് നടത്തിയ പരാമര്‍ശത്തിന് ആമിര്‍ മറുപടി പറഞ്ഞു. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ രോഹിത്തിന് മറുപടി നല്‍കിയത്. 2016 ഏഷ്യാ കപ്പ് മാച്ചിന് ശേഷമായിരുന്നു രോഹിത്തിന്റെ പരാമര്‍ശം.

ആമിറിനെ അനാവശ്യമായി പുകഴ്ത്തി മികച്ച ബൗളറാക്കുന്നതിനോട് യോജിപ്പില്ലെന്ന് രോഹിത് അന്നു പറഞ്ഞിരുന്നു. ആമിര്‍ അത്ര മികച്ച ബൗളറാണെന്ന് താന്‍ കരുതുന്നില്ല. സാമാന്യം നല്ല രീതിയില്‍ പന്തെറിയുന്നുണ്ട്. എന്നാല്‍ വസിം അക്രവുമായി താതരമ്യം ചെയ്യുന്നതിനോട് യോജിപ്പില്ല. ഒരു സാധാരണ ബൗളര്‍ മാത്രമാണ് ആമിര്‍. പാക്കിസ്ഥാന് അഞ്ച് ബൗളര്‍മാരുണ്ട്. അതിലൊരാള്‍ മാത്രമാണ് ആമിറെന്നും രോഹിത് പറഞ്ഞു.

mohammad-amir

എന്നാല്‍, ഇത്തരം വാക്കുകള്‍ താന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് ആമിറിന്റെ മറുപടി. ആളുകള്‍ തന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കാറില്ല. എന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ മാത്രമാണ് ശ്രമം. ആളുകള്‍ പറയുന്നത് കേട്ട് ചിന്തിച്ചാല്‍ പ്രകടനത്തെ അത് ബാധിക്കും. അത്തരം സമ്മര്‍ദ്ദം ഒഴിവാക്കി പ്രകടനത്തിലാണ് ശ്രദ്ധയെന്നും ആമിര്‍ വ്യക്തമാക്കി.

എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായമുണ്ടാകും. അത് വ്യക്തിപരമാണ്. രോഹിത്തിന്റെ അഭിപ്രായത്തെക്കുറിച്ചും താന്‍ അങ്ങിനെയാണ് കാണുന്നത്. ഒരുപക്ഷെ രോഹിത്തിന്റെ അഭിപ്രായം ഇപ്പോള്‍ മാറിയിരിക്കാം. അത് എന്ത് തന്നെയായാലും രോഹിത്തിനെ ഒരു സാധാരണ ബാറ്റ്‌സ്മാന്‍ എന്ന് താനൊരിക്കലും വിളിക്കില്ലെന്നും ആമര്‍ പറഞ്ഞു.


English summary
Mohammad Amir’s dig at Rohit Sharma on ‘just a normal bowler’ charge
Please Wait while comments are loading...