മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍; ഗാംഗുലിയെ ഒഴിവാക്കിയ രവി ശാസ്ത്രിക്കെതിരെ അസറുദ്ദീന്‍

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാര്‍ ആരാണെന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനും ചേരുന്നു. ധോണി ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിനു പിന്നാലെ രവിശാസ്ത്രിയാണ് വിവാദത്തിന് തുടക്കമിട്ടത്. രവിശാസ്ത്രി പ്രഖ്യാപിച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ ധോണിക്കായിരുന്നു ഒന്നാം സ്ഥാനം.

ക്യാപ്റ്റന്മാരുടെ ദാദ എന്നാണ് ധോണിയെ രവിശാസ്ത്രി വിശേഷിപ്പിച്ചത്. കപില്‍ ദേവ്, അജിത് വഡേക്കര്‍, ടൈഗര്‍ പട്ടൗഡി എന്നിവരാണ് ശാസ്ത്രിയുടെ പട്ടികയിലെ മറ്റുള്ളവര്‍. മികച്ച ക്യാപ്റ്റന്മാരായ ഗാംഗുലിയെയും അസറുദ്ദീനെയും രവിശാസ്ത്രി ഒഴിവാക്കുകയും ചെയ്തു. ഗാംഗുലിയുമായുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് രവിശാസ്ത്രി അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് സൂചന.

ravi-shastri

അതേസമയം, രവിശാസ്ത്രിയുടെ ക്യാപ്റ്റന്‍ പട്ടികയെ അസംബന്ധമെന്നാണ് അസറുദ്ദീന്‍ വിശേഷിപ്പിച്ചത്. ക്യാപ്റ്റന്‍മാരുടെ സ്റ്റാറ്റിസ്റ്റിക്‌സ് നോക്കിയാല്‍ ആര്‍ക്കും ഇത് ബോധ്യമാകും. ഇത്തരമൊരു പട്ടിക തെരഞ്ഞെടുക്കുമ്പോള്‍ ശാസ്ത്രിയെപ്പോലെ ഒരാള്‍ വ്യക്തപരമായ വിദ്വേഷം കൂട്ടിക്കലര്‍ത്തരുതായിരുന്നെന്നും അസറുദ്ദീന്‍ വ്യക്തമാക്കി.

റെക്കോര്‍ഡുകളില്‍ ധോണിയാണ് മുമ്പന്‍. 27 ടെസ്റ്റുകളാണ് ധോണിക്കുകീഴില്‍ ഇന്ത്യ വിജയിച്ചത്. 21 വിജയങ്ങളുമായി ഗാംഗുലി തൊട്ടു പിന്നിലുണ്ട്. പതിനാല് വിജയങ്ങളുമായി അസറുദ്ദീനും വിരാട് കോലിയും മൂന്നാം സ്ഥാനത്താണ്. ഇത്തരത്തില്‍ വിജയപട്ടികയുള്ളപ്പോള്‍ ശാസ്ത്രിയുടെ തെരഞ്ഞെടുപ്പ് വ്യക്തിപരമാണെന്ന് പലരും വിമര്‍ശിച്ചിരുന്നു.

English summary
Mohammad Azharuddin lashes out at Ravi Shastri for omitting Sourav Ganguly from list of top Indian captains
Please Wait while comments are loading...