പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും ഒത്തുകളി വിവാദത്തില്‍

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: ക്രിക്കറ്റ് വാതുവെപ്പിലും ഒത്തുകളിയിലും സജീവമായ പാക്കിസ്ഥാന്‍ താരങ്ങള്‍ വീണ്ടും വിവാദത്തില്‍. യുഎഇയില്‍ നടക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ടാണ് ഒത്തുകളി ആരോപണം ഉയര്‍ന്നിട്ടുള്ളത്. ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമായ ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍, സ്പിന്നര്‍ സുല്‍ഫിഖര്‍ ബാബര്‍, ബാറ്റ്‌സ്മാന്‍ ഷാസൈബ് ഹസ്സന്‍ എന്നിവരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോ ആണ് കളിക്കാരെ ചോദ്യം ചെയ്തത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. ഇവര്‍ ആര്‍ക്കുവേണ്ടിയാണ് ഒത്തുകളിയില്‍ ഏര്‍പ്പെട്ടത് എന്നതുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ ഇവര്‍ക്ക് വരും ദിവസങ്ങളില്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കുവേണ്ടി കളിക്കാന്‍ സാധിക്കും.

mohdirfan

പിഎസ്എല്‍ ടി20 മത്സരത്തില്‍ നേരത്തെയും സമാനരീതിയിലുള്ള ആരോപണം ഉയര്‍ന്നിരുന്നു. ബാറ്റ്‌സ്മാന്‍ ഷര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ് തുടങ്ങിയവരെ പ്രാഥമിക അന്വേഷണത്തിനുശേഷം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരോട് നാട്ടിലേക്ക് തിരിച്ചുപോകാന്‍ നിര്‍ദ്ദേശം നല്‍കിയതായും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സൂചിപ്പിച്ചു.

English summary
Mohammad Irfan and two others questioned in Pakistan Super League spot-fixing row
Please Wait while comments are loading...