കുംബ്ലെ ആവശ്യപ്പെട്ട ശമ്പളം 9 കോടി രൂപ; രവിശാസ്ത്രിക്ക് ലഭിക്കുക ആരെയും മോഹിപ്പിക്കുന്ന തുക

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചാവുകയെന്നത് മുന്‍ കളിക്കാരുടെയും പ്രമുഖ കോച്ചുകളുടെയും സ്വപ്‌നമാണ്. കാരണം ഏറ്റവും കൂടുതല്‍ ശമ്പളവും ഗ്ലാമറുമുള്ള ജോലിയാണത്. മറ്റ് ക്രിക്കറ്റ് രാജ്യങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ പോലുമാകാത്തത്രയും ശമ്പളമാണ് ബിസിസിഐ നല്‍കുന്നത്. നേരത്തെ അനില്‍ കുംബ്ലെയ്ക്ക് 6 കോടി രൂപയാണ് ശമ്പളമായി നല്‍കിയിരുന്നതെങ്കില്‍ പുതിയ കോച്ച് രവിശാസ്ത്രിക്ക് ലഭിക്കുക 7 കോടിയാണ്.

ബിസിസിഐയുടെ നാലംഗ സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സ്ഥാനം നഷ്ടമായ അനില്‍ കുംബ്ലെ 9 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടിരുന്നു. ഇതും കുംബ്ലെയുടെ പുറത്താകലിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. എ ഗ്രേഡ് കളിക്കാരിന് കിട്ടുന്ന പ്രതിഫലം കോച്ചിനും നല്‍കണമെന്നതായിരുന്നു കുംബ്ലെയുടെ ആവശ്യം.

kumple

രവിശാസ്ത്രിയുടെ നിയമനം സുപ്രീം കോടതി നിയമിച്ച സമതി അംഗീകരിച്ചിരുന്നു. അതേസമയം, രാഹുല്‍ ദ്രാവിഡ്, സഹീര്‍ ഖാന്‍ എന്നിവരുടെ നിയമനത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. 4 കോടി രൂപ പ്രതിഫലമായി വേണമെന്നാണ് ബൗളിങ് കോച്ചായേക്കുമെന്ന് കരുതുന്ന സഹീര്‍ ആവശ്യപ്പെട്ടത്. സഹീറിന്റെ നിയമനത്തിലും ശമ്പളക്കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടായേക്കും.

English summary
Money matters: Anil Kumble wanted Rs.9 crore, Ravi Shastri could get Rs.7 crore
Please Wait while comments are loading...