സിക്‌സറടിക്കാന്‍ മാത്രമല്ല ധോണി ഡാന്‍സിലും സൂപ്പര്‍!! വൈറലായി പ്രഭുദേവയ്‌ക്കൊപ്പമുള്ള വീഡിയോ...

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മഹേന്ദ്രസിങ് ധോണി താന്‍ നൃത്തത്തിലും മിടുക്കനാണെന്ന് തെളിയിച്ചു. ഇന്ത്യന്‍ മൈക്കല്‍ ജാക്‌സനെന്ന് അറിയപ്പെടുന്ന നര്‍ത്തകനും നടനും സംവിധായകനുമായ പ്രഭുദേവയ്‌ക്കൊപ്പമുള്ള ധോണിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

 മെയ്ക്കിങ് വീഡിയോ

ടിവിഎസ് സ്റ്റാര്‍ സിറ്റി ബൈക്കിന്റെ പുതിയ പരസ്യത്തിന്റെ വീഡിയോ മെയ്ക്കിങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പരസ്യം നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുണ്ടുടുത്ത ധോണി

മുണ്ട് ഉടുത്ത് പ്രഭുദേവയ്‌ക്കൊപ്പംന നൃത്തത്തിന് ധോണി ചുവടുവയ്ക്കുന്നതാണ് വീഡിയോയില്‍ കാണുക. മുണ്ട് മടക്കിയുടുത്ത് പ്രഭുദേവയെ ഞെട്ടിക്കുന്ന പ്രകടനം നടന്ന മഹി കാഴ്ചവയ്ക്കുന്നുണ്ട്.

കിരീടത്തിനരികെ

ഐപിഎല്ലില്‍ മറ്റൊരു കിരീടവിജയത്തിന് അരികിലാണ് ധോണി. ധോണിയുടെ ടീമായ റൈസിങ് പൂനെ ജയന്റ്‌സ് ഐപിഎല്ലിന്റെ ഫൈനലിലേക്കു യോഗ്യത നേടിയിരുന്നു.

റെക്കോര്‍ഡ്

ഐപിഎല്ലിന്റെ ഏഴു ഫൈനലുകള്‍ കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് ധോണിയുടെ പേരിലാണ്. നേരത്തേ അദ്ദേഹം ആറു വട്ടവും ഫൈനല്‍ കളിച്ചത് ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പമായിരുന്നു.

ഇതിനു മുമ്പത്തേത്

നേരത്തേ ചെന്നൈ സൂപ്പര്‍കിങ്‌സിനെ 2008, 10, 11, 12, 13, 15 വര്‍ഷങ്ങളിലാണ് ധോണി ഐപിഎല്ലിന്റെ ഫൈനലിലെത്തിച്ചത്. ഇതില്‍ 2010, 11 വര്‍ഷങ്ങളില്‍ ചെന്നൈ ചാംപ്യന്‍മാരാവുകയും ചെയ്തു.

English summary
Former indian captain MS Dhoni dons lungi to shake a leg with Prabhu Deva
Please Wait while comments are loading...