ധോണിയെ പുറത്താക്കിയ പൂണെ ടീം ഉടമ ഒടുവില്‍ പുകഴ്ത്തലുമായി രംഗത്ത്

  • Posted By:
Subscribe to Oneindia Malayalam

പൂണെ: പൂണെ റൈസിങ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മഹേന്ദ്ര സിങ് ധോണിയെ പുറത്താക്കിയ ടീം ഉടമ ഒടുവില്‍ ധോണിയെ പുകഴ്ത്തി രംഗത്തെത്തി. ധോണി ലോകത്തെ മികച്ച വിക്കറ്റ് കീപ്പര്‍ ആണെന്നും നല്ല രീതിയില്‍ കളിക്കാരുമായി ഇടപെടുന്നയാളുമാണെന്ന് ടീം ഉടമ സഞ്ജീവ് ഗോയങ്കെ പറഞ്ഞു.

ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റി ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ചുമതലയേല്‍പ്പിക്കുകയായിരുന്നു ഗോയങ്കെ. ധോണിയുടെ പ്രകടനത്തില്‍ അതൃപ്തനായിട്ടായിരുന്നു തീരുമാനം. എന്നാല്‍, മികച്ച പ്രകടനത്തിലൂടെ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ ധോണി നിര്‍ണായകമായതാണ് ഇപ്പോഴത്തെ മനംമാറ്റത്തിന് കാരണം.

sanjeevgoenka

ചാമ്പ്യന്‍ഷിപ്പ് ജയിക്കണമെന്നാണ് താന്‍ സ്മിത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഗോയങ്കെ പറഞ്ഞു. മികച്ച പദ്ധതിയുണ്ടെങ്കില്‍ ടീമിന് അത് സാധിക്കും. സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാന്‍ കഴിയുന്ന ക്യാപ്റ്റനാണ് സ്റ്റീവ്. ജയം മാത്രം ലക്ഷ്യമാക്കിയുള്ള സ്റ്റീവിന്റെ തീരുമാനങ്ങള്‍ ടീം അംഗങ്ങളെ സ്വാധീനിച്ചെന്നും ഉടമ വിലയിരുത്തുന്നു.

നേരത്തെ ഗോയങ്കെയുടെ സഹോദരന്‍ ധോണിയെ പരിഹസിച്ചും അധിക്ഷേപിച്ചും ട്വീറ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. ധോണി ബാറ്റിങ്ങില്‍ പരാജയപ്പെട്ട മത്സരത്തിലായിരുന്നു പരിഹാസം. ധോണിയെ സ്്മിത്തുമായി താരതമ്യം ചെയ്തും അധിക്ഷേപിച്ചു. എന്നാല്‍, ബാറ്റുകൊണ്ട് ധോണി മറുപടി നല്‍കിയതോടെ സഹോദരന്‍ തന്റെ നിലപാട് മാറ്റിയിരുന്നു.

English summary
MS Dhoni has a great mind but Steve Smith's is even better: RPS owner Sanjeev Goenka
Please Wait while comments are loading...