വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പത്താം റാങ്കിലേക്കുള്ള ഈ തിരിച്ചുവരവ് ധോണിക്ക് ഒരു കണക്ക് തീർക്കലാണ്.. കാണൂ...

By Kishor

ദില്ലി: ഒന്നര വർഷത്തിന് ശേഷമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി ഐ സി സി റാങ്കിംഗിൽ ആദ്യപത്തിൽ എത്തുന്നത്. പ്രായക്കൂടുതലും ഫോമില്ലായ്മയും ധോണിയുടെ കാലം കഴിഞ്ഞു എന്ന് വിമർശകരെ കൊണ്ട് പറയിപ്പിച്ച സമയമായിരുന്നു ഈ ഒന്നരവർഷം. ബെസ്റ്റ് ഫിനിഷറായ ധോണി കളി ജയിപ്പിക്കാനും കൂറ്റനടികൾ നടത്താനും കഴിയാതെ വലഞ്ഞു. ടെസ്റ്റിൽ നിന്നും വിരമിച്ച ധോണി ഏകദിന - ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുന്നത് ഈ ഘട്ടത്തിലാണ്.

ധോണി ഈസ് ബാക്ക്... ധോണിയുമായുള്ള ആ പഴയ ഡേറ്റിങ് ഗ്ലാമർ നടി റായി ലക്ഷ്മിയെ ഇപ്പോഴും വേട്ടയാടുന്നു..!!ധോണി ഈസ് ബാക്ക്... ധോണിയുമായുള്ള ആ പഴയ ഡേറ്റിങ് ഗ്ലാമർ നടി റായി ലക്ഷ്മിയെ ഇപ്പോഴും വേട്ടയാടുന്നു..!!

2016 ജനുവരിയിലാണ് ധോണി അവസാനമായി ആദ്യ പത്തിലുണ്ടായിരുന്നത് എന്ന് കണക്കുകളിൽ കാണാം. പക്ഷേ അതിന് മുമ്പ് വരെയോ? അതിന് മുമ്പ് വരെ എവിടെയായിരുന്നു ധോണിയുടെ റാങ്ക് എന്ന് പരിശോധിച്ചാൽ ശരിക്കും അത്ഭുതപ്പെടും. അഞ്ചാം നമ്പറിലും ആറാം നമ്പറിലും സ്ഥിരമായി ബാറ്റ് ചെയ്തിരുന്ന ധോണി ഈ ഒരൊറ്റ വട്ടം മാത്രമാണ് ഐ സി സി റാങ്കിംഗിലെ ആദ്യ പത്തിൽ നിന്നും പുറത്ത് പോയിട്ടുള്ളത്.

ms-dhoni1

അരങ്ങേറി അധികം വൈകാതെ 2005ൽ ധോണി ഒന്നാം റാങ്കിലെത്തിയതാണ്. 2006ൽ രണ്ടാം റാങ്ക്, 2007 ൽ ഏഴാം റാങ്ക്, 2008 ൽ ഒമ്പതാം റാങ്ക്, 2009 ൽ ഒന്നാം റാങ്ക്, 2010ൽ ഒന്നാം റാങ്ക്, 2011ൽ അഞ്ചാം റാങ്ക്, 2012ൽ നാലാം റാങ്ക്, 2013ൽ നാലാം റാങ്ക്, 2014ൽ ആറാം റാങ്ക്, 2015ൽ എട്ടാം റാങ്ക് ഇങ്ങനെ പോകുന്നു മഹിയുടെ ഓരോ വർഷത്തെയും ഏകദേശ റാങ്കുകൾ. തുടർച്ചയായ പത്ത് വര്‍ഷത്തോളം ആദ്യ പത്ത് റാങ്കിൽ എന്ന് പറഞ്ഞാലറിയാം ധോണി എന്ന കളിക്കാരന്റെ മെറ്റൽ.

Story first published: Tuesday, September 5, 2017, 17:27 [IST]
Other articles published on Sep 5, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X