ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ശരിക്കും ഒരു താരം തന്നെയാണ്. കപിലിന്റെ ചെകുത്താന്മാര്ക്ക് ശേഷം ഐസിസി ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിത്തന്ന ക്യാപ്റ്റന്‍, ട്വന്റി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിത്തന്ന ക്യാപ്റ്റന്‍.
അങ്ങനെയുള്ള മഹേന്ദ്ര സിങ് ധോണിക്ക് രാജ്യത്തെ മൂന്നാമത്തെ സിവിലിയന്‍ പുരസ്കാരമായ പത്മഭൂഷണ്‍ കിട്ടിയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? എന്തായാലും ധോണിയെ പത്മഭൂഷണ്‍ വേണ്ടി ശുപാര്‍ശ ചെയ്തിരിക്കുകയാണ് ബിസിസിഐ.
ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പത്മഭൂഷണ്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത്തവണ മറ്റൊരു താരത്തേയും പത്മ പുരസ്കാരങ്ങള്‍ക്കായി ബിസിസിഐ ശുപാര്‍ശ ചെയ്തിട്ടില്ല.
സച്ചിന് ടെണ്ടുല്‍ക്കറും കപില്‍ദേവും, ഗവാസ്കറും, രാഹുല്‍ ദ്രാവിഡും അടക്കം 10 ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇതുവരെ പത്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. ആ പട്ടികയില്‍ പതിനൊന്നാമനായി ധോണി എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന ലഭിച്ചിട്ടുണ്ട് ധോണിക്ക്. പത്മശ്രീയും അര്‍ജുന അവാര്‍ഡും ലഭിച്ചിട്ടുള്ള താരമാണ്.