ധോണിയെ പരിഹസിച്ച ടീം ഉടമയുടെ സഹോദരന്‍ ഒടുവില്‍ പുകഴ്ത്തി

  • Posted By:
Subscribe to Oneindia Malayalam

പൂണെ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ് ഫോമില്ലായ്മയെ പരിഹസിച്ച പൂണെ റൈസിങ് ടീം ഉടമയുടെ സഹോദരന്‍ ഒടുവില്‍ പൂകഴ്ത്തലുമായി രംഗത്തെത്തി. മുംബൈയെ പരാജയപ്പെടുത്തി ടീം ഫൈനലിലെത്തിയ ഉടനായിരുന്നു ടീം ഉടമയുടെ സഹോദരന്‍ ഹര്‍ഷ് ഗോയങ്കെ ധോണിയെ പുകഴ്ത്തിയത്. അവസാന മത്സത്തില്‍ ധോണി 26 പന്തില്‍ 40 റണ്‍സെടുത്ത് വിജയത്തില്‍ നിര്‍ണായകമായിരുന്നു.

മികച്ച ബാറ്റിങ് പ്രകടനം നടത്തിയ രഹാനെ, ധോണി, തിവാരി എന്നിവര്‍ക്ക് അഭിനന്ദനമെന്നായിരുന്നു ഹര്‍ഷയുടെ ട്വീറ്റ്. അവസാന രണ്ട് ഓവറുകളില്‍ ധോണിയുടെ നാല് പടുകൂറ്റന്‍ സിക്‌സറുകളാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ധോണിയുടെ ഇന്നിങ്‌സ് കളിയില്‍ നിര്‍ണായകമാവുകയും ചെയ്തു.

msd1

നേരത്തെ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ധോണിക്ക് കാര്യമായി സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ക്യാപ്റ്റന്‍ സ്മിത്ത് 84 റണ്‍സെടുത്ത് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിയത് എന്തിനാണെന്ന് മനസിലായില്ലേ എന്നായിരുന്നു ഇതുസംബന്ധിച്ച് അന്ന് ഗോയങ്കയുടെ ട്വീറ്റ്.

ഇതിനെതിരെ ധോണിയുടെ ആരാധകര്‍ പ്രതിഷേധിച്ചെങ്കിലും പിന്നീടും ധോണിയെ അപമാനിക്കുന്ന തരത്തില്‍ ട്വിറ്ററിലൂടെ ഗോയങ്കെ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, ധോണി ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല. അടുത്ത സീസണില്‍ പൂണെ ടീം ഐപിഎല്ലില്‍ ഉണ്ടാകില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും മടങ്ങിയെത്തുന്നതോടെ ഇവയ്ക്ക് പകരമുള്ള ഗുജറാത്തിനെയും, പൂണെ ടീമിനെയും ഒഴിവാക്കും.


English summary
MS Dhoni praised by Rising Pune Supergiant owner’s brother for ‘explosive’ knock
Please Wait while comments are loading...