വിരാട് കോലിയുടെ ടീം ഇന്ത്യ ചരിത്രം മാറ്റിയെഴുതമെന്ന് ധോണി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പുതിയ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ചരിത്രം മാറ്റിയെഴുതാനാകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ സുവര്‍ണകാലഘട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ എം എസ് ധോണി. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധോണി. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം തുടരുമെന്ന് ധോണി വ്യക്തമാക്കി.

വലിയ ഷോട്ടുകള്‍ കളിക്കുന്നതിയില്‍ പരാജയപ്പെടുന്ന ധോണി ബാറ്റിങ് ഓര്‍ഡറില്‍ മുകളില്‍ കയറി കളിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കളിയുടെ ഗതിപോലെയായിരിക്കും ഭാവിയിലും താന്‍ ബാറ്റ് ചെയ്യുകയെന്ന് ധോണി പറഞ്ഞു. വന്‍ഷോട്ടുകള്‍ കളിക്കുന്ന ബാറ്റ്‌സ്മാന്‍ ഇല്ലാത്തതിനാല്‍ ആറാമനായി ഇറങ്ങുന്നതാണ് തനിക്ക് താത്പര്യമെന്നും ധോണി പറയുന്നു.

msdhoni-virat-kohli

കോലിക്ക് ക്യാപ്റ്റന്‍സ്ഥാനം കൈമാറുന്നതിന് ശരിയായ സമയം ഇതാണെന്ന് മനസിലാക്കിയതുകൊണ്ടാണ് താന്‍ സ്ഥാനമൊഴിഞ്ഞത്. ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞശേഷം താന്‍ ഇക്കാര്യം ആലോചിക്കുന്നുണ്ട്. വിക്കറ്റ് കീപ്പറായതിനാല്‍ കളിയെ ശരിയായ വിലയിരുത്താന്‍ തനിക്ക് കഴിഞ്ഞുവെന്നും ധോണി വെളിപ്പെടുത്തി.

ടെസ്റ്റിലും ഏകദിനത്തിലും വേറെ വേറെ ക്യാപ്റ്റന്മാരെന്നത് ഇന്ത്യയില്‍ പ്രായോഗികമാകില്ല. അതുകൊണ്ടുതന്നെ കോലിയാണ് രണ്ടു ഫോര്‍മാറ്റുകളില്‍ മികച്ചത്. കോലിയെ അസിസ്റ്റ് ചെയ്യുക തന്റെ ഉത്തരവാദിത്വമായിരിക്കും. തനിക്കാകുന്ന നിര്‍ദ്ദേശങ്ങള്‍ ഭാവിയില്‍ കോലിക്ക് നല്‍കും. കോലി മികച്ച ക്യാപ്റ്റനാണെന്നും ധോണി വിലയിരുത്തി.


English summary
MS Dhoni says Virat Kohli's Team India will rewrite history
Please Wait while comments are loading...