ഇംഗ്ലണ്ടിനെതിരായ ഏകദിനം; ഫിനിഷിങ് പവര്‍ നഷ്ടപ്പെട്ട ധോണി കടുത്ത സമ്മര്‍ദ്ദത്തില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞതിനുശേഷം വിരാട് കോലിക്കുകീഴില്‍ ആദ്യ ഏകദിനം കളിക്കാനിരിക്കുന്ന മുന്‍ നായകന്‍ എംഎസ് ധോണി കടുത്ത സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്. മികച്ച ഫിനിഷര്‍ എന്ന് കേള്‍വികേട്ട ധോണി അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്തുന്നതില്‍ മിടുക്കനാണ്. എന്നാല്‍ കഴിഞ്ഞ കുറേ മത്സരങ്ങളിലായി ധോണിക്ക് മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ സാധിക്കുന്നില്ല. ധോണിയുടെ മെല്ലെപ്പോക്കുകാരണം ഇന്ത്യ തോല്‍ക്കുന്ന കളികള്‍പോലും ഉണ്ടായി.

തന്റെ ദൗര്‍ബല്യം മനസിലാക്കിയ ധോണി അവസാന മത്സരങ്ങളില്‍ നേരത്തെ ബാറ്റിങ്ങിനിറങ്ങിയാണ് ടീമില്‍ പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ക്യാപ്റ്റന്‍ സ്ഥാനം ഇല്ലാതായതോടെ ധോണിയെ വീണ്ടും പിന്നിലേക്കിറക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മികച്ച ഫിനിഷറാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുക ധോണിക്ക് കടുത്ത ബാധ്യതയാകും.

msdhoni

ധോണിയുടെ ലോകപ്രസിദ്ധമായ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് നഷ്ടപ്പെട്ടതായി ക്രിക്കറ്റ് നിരൂപകര്‍ അവസാന മത്സരങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി പറയുന്നു. ശരാശരിയിലും താഴ്ന്ന ബൗളര്‍മാര്‍ക്കെതിരെപോലും തന്റെ സ്വതസിദ്ധമായ ഷോട്ടുകള്‍ കളിക്കാന്‍ ധോണിക്ക് സാധിക്കുന്നില്ല.

2015 ലോകകപ്പിനുശേഷം ധോണി നാലാമനായി ബാറ്റിങ്ങിനിറങ്ങിയ മത്സരങ്ങളില്‍ ഇന്ത്യ പ്രതീക്ഷിച്ചത്ര റണ്‍ സ്‌കോര്‍ ചെയ്യാത്തത് ധോണിയുടെ മെല്ലെപ്പോക്കുകാരണമാണ്. ഏകദിനത്തില്‍ 50 റണ്‍സിന് മുകളില്‍ ശരാശരിയുള്ള ധോണി കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ 38 റണ്‍സ് മാത്രമാണ് ശരാശരി സ്‌കോര്‍ ചെയ്തിരിക്കുന്നതെന്നുകാണാം. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരായ പ്രകടനം ധോണിയുടെ കരിയര്‍ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നാണ് വിലയിരുത്തല്‍.


English summary
MS Dhoni under pressure to prove best-finisher tag in India vs England series
Please Wait while comments are loading...