ധോണി സ്വയം ഇറങ്ങിയതല്ല, ചിലര്‍ തള്ളിയിടുകയായിരുന്നു, ഞെട്ടിക്കുന്ന ആരോപണം!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം മഹേന്ദ്രസിങ് ധോണി രാജി വച്ചതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ധോണി സ്വയം രാജിവച്ചതല്ലെന്നും ചിലര്‍ അദ്ദേഹത്തെ സ്ഥാനമൊഴിയാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നുമാണ് ആരോപണം.ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മയാണ് ഇക്കാര്യം ആരോപിച്ചിരിക്കുന്നത്.

കുറ്റക്കാരന്‍ അമിതാഭ് ചൗധരി

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് ധോണിയുടെ രാജിക്കു കാരണമെന്ന് വര്‍മ ചൂണ്ടിക്കാട്ടുന്നു. ചൗധരിയുടെ ഭാഗത്തു നിന്നുണ്ടായ സമ്മര്‍ദ്ദമാണ് ധോണി സ്ഥാനമൊഴിയാന്‍ കാരണമെന്നും ഇയാള്‍ പറഞ്ഞു.

ചൗധരി പ്രസാദിനെ വിളിച്ചു

ധോണിയുടെ ഭാവി പരിപാടികളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ജനുവരി നാലിന് ചൗധരി ബിസിസിഐ മുഖ്യ സെലക്റ്റര്‍ എംഎസ്‌കെ പ്രസാദിനെ ടെലിഫോണില്‍ വിളിച്ചത്രേ. നാഗ്പൂരില്‍ നടന്ന രഞ്ജി ട്രോഫി സെമിയില്‍ ജാര്‍ഖണ്ഡ് ഗുജറാത്തിനോട് തോറ്റ ദിവസം തന്നെയായിരുന്നു ഇത്. ജാര്‍ഖണ്ഡിന്റെ ഉപദേശകരില്‍ ഒരാളായി ധോണി ഗ്രൗണ്ടില്‍ തന്നെയുണ്ടായിരുന്നു.

പ്രസാദിന്റെ ചോദ്യംചെയ്യല്‍ ധോണിയെ വിഷമിപ്പിച്ചു

ചീഫ് സെലക്റ്റര്‍ പ്രസാദ് ഫോണിലൂടെ തന്റെ ഭാവി പരിപാടികളെക്കുറിച്ച് ചോദിച്ചത് ധോണിയെ അസ്വസ്ഥനാക്കിയെന്നും ഇതേ ദിവസം രാത്രി അദ്ദേഹം രാജിവയ്ക്കുകയായിരുവെന്നുമാണ് വര്‍മ ചൂണ്ടിക്കാട്ടുന്നത്.

ധോണിയും ചൗധരിയും നല്ല ബന്ധത്തിലല്ല

ധോണിയും ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയായ ചൗധരിയും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. രഞ്ജി സെമിയില്‍ കളിക്കാന്‍ ചൗധരി ധോണിയെ നിര്‍ബന്ധിച്ചിരുന്നെങ്കിലും താരം ഇതു നിരസിക്കുകയായിരുന്നുവത്രെ. ജാര്‍ഖണ്ഡ് സെമിയില്‍ തോറ്റതോടെ ചൗധരി ധോണിക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു.

English summary
Bihar Cricket Association (BCA) secretary Aditya Verma has alleged that Mahendra Singh Dhoni resigned as the captain of India's limited due to pressure and that the cricketer's decision was not spontaneous.
Please Wait while comments are loading...