'ധോണി ലോകത്തെ മികച്ച വിക്കറ്റ് കീപ്പര്‍; വിക്കറ്റ് കീപ്പിങ്ങില്‍ ഒരു മോശം ദിവസംപോലുമില്ല'

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരിക്കുകയാണ്. ഫോമിലല്ലാത്ത ധോണി ഇന്ത്യന്‍ ടീമിന് ബാധ്യതയാകുമെന്നാണ് വിമര്‍ശനം. എന്നാല്‍, ധോണിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ഇതു സംബന്ധിച്ച് ഇന്ത്യന്‍ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദിന്റെ വിശദീകരണം.

ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് ധോണിയെന്ന് എംഎസ്‌കെ പ്രസാദ് പറയുന്നു. രാജ്യത്തിനുണ്ടി 10-15 വര്‍ഷമായി ധോണി ഗ്ലൗസണിയുന്നു. ഇന്നേവരെ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ധോണിക്ക് ഒരു മോശംദിവസം പോലും ഉണ്ടായിട്ടില്ല. ധോണിയുടെ പരിചയ സമ്പത്തിനെയും കീപ്പിങ് കഴിവിനെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുപകരം ധോണിയുടെ ബാറ്റിങ് ഫോമിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചയെന്നും പ്രസാദ് പറഞ്ഞു.

dhoni

പ്രതിസന്ധി ഘട്ടത്തില്‍ ടീമിന് തുണയാകുന്ന ധോണി ഇന്ത്യയുടെ വലിയ സമ്പാദ്യമായാണ് കരുതേണ്ടത്. വിരാട് കോലിക്ക് മികച്ച വഴികാട്ടിയാകാനും പൊടുന്നനെയുള്ള തീരുമാനമെടുക്കാനും ധോണിയുടെ സാന്നിധ്യം തുണയാകും. നീണ്ടകാലം ഇന്ത്യയ്ക്കുവേണ്ടി കളിച്ച ധോണിയെ അംഗീകരിക്കാന്‍ പലരും മടികാട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ അഞ്ചാംനമ്പറായാണ് ധോണി ബാറ്റിങ്ങിനിറങ്ങുന്നത്. എന്നാല്‍, സാഹചര്യത്തിനനുസരിച്ച് ധോണിയുടെ ബാറ്റിങ് ക്രമം മാറിയേക്കാമെന്ന് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ പറഞ്ഞു. ഇന്ത്യന്‍ പ്രീമയര്‍ ലീഗിലെ പത്താം സീസണില്‍ 12 ഇന്നിങ്‌സുകളില്‍ നിന്നായി ധോണി 235 റണ്‍സാണ് നേടിയത്. സണ്‍റൈസേഴ്‌സിനെതിരെ നേടിയ 61 റണ്‍സ് ആണ് ഉയര്‍ന്നസ്‌കോര്‍.


English summary
‘MS Dhoni world’s best keeper, never had a bad day in 15 years’
Please Wait while comments are loading...