കീവികളെ ഇന്ത്യ കൊതിപ്പിച്ച് കടന്നുകളഞ്ഞു.. ഇന്ത്യയിൽ ആറാം പരമ്പരയും തോറ്റ് ന്യൂസിലൻഡ്, വിജയശരാശരി 0!

  • Posted By:
Subscribe to Oneindia Malayalam

കാൺപൂർ: 1998ൽ ഇന്ത്യയിൽ പരമ്പര കളിച്ചുതുടങ്ങിയതാണ് ന്യൂസിലൻഡ്. 30 വർഷം കൊണ്ട് ആറ് പരമ്പരകള്‍ കളിച്ചു. ആറും തോറ്റു. ഇന്ത്യയിൽ ഇന്ത്യയ്ക്കെതിരെ ഒരിക്കൽ പോലും ഒരു ഏകദിന പരമ്പര ജയിക്കാൻ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന് പറ്റിയിട്ടില്ല. കെയ്ൻ വില്യംസന്റെ കീഴിൽ മാത്രം ന്യൂസിലൻഡ് രണ്ട് തവണ ഇന്ത്യയിൽ വന്നു.

സെഞ്ചുറി നമ്പർ 32.. ഫാസ്റ്റസ്റ്റ് 9000 റൺസ്.. മാൻ ഓഫ് ദി സീരിസ്.. ഇത് ക്യാപ്റ്റൻ വിരാട്, കിംഗ് കോലി ഫോർ എ റീസൺ!!

മുംബൈയിൽ നടന്ന ഒന്നാം മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് ന്യൂസിലൻഡ് തുടങ്ങിയത്. എന്നാൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ബാക്കി രണ്ടും ജയിച്ച് ഇന്ത്യ തിരിച്ചടിച്ചു. പുനെയിൽ ആറ് വിക്കറ്റിനായിരുന്നു ജയമെങ്കിൽ കാണ്‍പൂരിൽ വെറും 6 റൺസിന്. ശരിക്കും പൊരുതിയാണ് വില്യംസനും കൂട്ടരും തോൽവി സമ്മതിച്ചത്. ഇന്ത്യ - കീവിസ് പരമ്പര ചരിത്രങ്ങളിലേക്ക്..

2017ലെ പരമ്പര ഇന്ത്യയ്ക്ക് (2 -1)

2017ലെ പരമ്പര ഇന്ത്യയ്ക്ക് (2 -1)

ഇന്ത്യ - ന്യൂസിലൻഡ് പരമ്പരകളിലെ ഏറ്റവും നാടകീയവും ഏറ്റവും ഒടുവിലത്തേതുമാണ് ഈ പരമ്പര. ആദ്യ കളി തോറ്റ ശേഷം ഇന്ത്യ ബാക്കി രണ്ട് കളികളും ജയിച്ച് പരമ്പര സ്വന്തമാക്കി. ആദ്യ കളിയിലും രണ്ടാമത്തെ കളിയിലും ആറ് വിക്കറ്റാണ് മാർജിനായതെങ്കിൽ അവസാന കളിയിൽ വെറും 6 റൺസായിരുന്നു പരമ്പര വിജയികളെ തീരുമാനിച്ചത്.

2016ലെ പരമ്പര ഇന്ത്യയ്ക്ക് (3 -2)

2016ലെ പരമ്പര ഇന്ത്യയ്ക്ക് (3 -2)

കെയ്ൻ വില്യംസന്റെ ക്യാപ്റ്റൻസിയിൽ ആദ്യമായി ന്യൂസിലൻഡ് ഇന്ത്യയിൽ കളിക്കാൻ വന്നത് 2016ൽ. വലിയ പ്രതീക്ഷകളുമായിട്ടാണ് കീവി ടീം ഇന്ത്യയിലെത്തിയത്. ഹർദീക് പാണ്ഡ്യ അരങ്ങേറ്റം കുറിച്ചത് ഈ പരമ്പരയിലാണ്. കീവിസ് പൊരുതിയെങ്കിലും ഇന്ത്യ 3 -2 ന് പരമ്പര സ്വന്തമാക്കി.

2010ലെ പരമ്പര ഇന്ത്യയ്ക്ക് (5-0)

2010ലെ പരമ്പര ഇന്ത്യയ്ക്ക് (5-0)

പകരക്കാരൻ ക്യാപ്റ്റൻ ഗംഭീറിനെയും വെച്ചാണ് ഇന്ത്യ 2019ലെ പരമ്പര കളിക്കാനിറങ്ങിയത്. 5 - 0 ന് ഇന്ത്യ പരമ്പര തൂത്തുവാരി. ഇന്ത്യൻ മണ്ണിൽ കീവികളുടെ ഏറ്റവും ദയനീയമായ തോൽവി. ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ആദ്യ സെഞ്ചുറി ഈ പരമ്പരയിലായിരുന്നു.

1999ലെ പരമ്പര ഇന്ത്യയ്ക്ക് (3-2)

1999ലെ പരമ്പര ഇന്ത്യയ്ക്ക് (3-2)

സ്റ്റീഫൻ ഫ്ലെമിങായിരുന്നു ന്യൂസിലൻഡിന്റെ ക്യാപ്റ്റൻ. സച്ചിനും ദ്രാവിഡും ചേർന്ന് 331 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കിയ പരമ്പര. സച്ചിൻ 186 റൺസടിച്ചതും ഈ പരമ്പരയിലായിരുന്നു. ക്രിസ് കെയ്ന്‌‌സും നഥാൻ ആസിലും പൊരുതിയപ്പോൾ ന്യൂസിലൻഡും വിട്ടുകൊടുത്തില്ല. ഇന്ത്യ 3 -2 ന് പരമ്പരയുമായി രക്ഷപ്പെട്ടു.

1995ലെ പരമ്പര ഇന്ത്യയ്ക്ക് (3-2)

1995ലെ പരമ്പര ഇന്ത്യയ്ക്ക് (3-2)

1995ൽ ലീ ജർമനായിരുന്നു ന്യൂസിലൻഡ് ക്യാപ്റ്റൻ. ആദ്യത്തെ നാല് കളികളിൽ രണ്ട് വീതം ഇരുടീമുകളും പങ്കിട്ടപ്പോൾ മുംബൈയിലെ അവസാന മത്സരം ഒരു ഫൈനലായി മാറി. കാംബ്ലിയുടെ മികവിൽ ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കി.

1988ലെ പരമ്പര ഇന്ത്യയ്ക്ക് (4 - 0)

1988ലെ പരമ്പര ഇന്ത്യയ്ക്ക് (4 - 0)

1988 ഡിസംബറിൽ നടന്ന ആദ്യത്തെ ഇന്ത്യ - കീവി പരമ്പരയിൽ ന്യൂസിലന്‍ഡിനെ നയിച്ചത് ജോൺ റൈറ്റായിരുന്നു. കേണൽ വെംഗ്സർക്കാർ ഇന്ത്യയെയും നയിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യത്തെ നാലും ഇന്ത്യ ജയിച്ചു.

English summary
New Zealand lost 6th consecutive bilateral ODI series in India.
Please Wait while comments are loading...