ധോണി ദാദ, ടോപ് ഇന്ത്യന്‍ ക്യാപ്റ്റന്മാരില്‍ ഗാംഗുലിയില്ല.. ഇത്ര ചീപ്പാണോ കമന്റേറ്റര്‍ രവി ശാസ്ത്രി?

  • By: Kishor
Subscribe to Oneindia Malayalam

മുന്‍ ക്യാപ്റ്റന്മാരാണ് രവി ശാസ്ത്രിയും സൗരവ് ഗാംഗുലിയും. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുമാണ്. കളി നിര്‍ത്തിയെങ്കിലും രവി ശാസ്ത്രി കമന്റേറ്ററായി സജീവം. ഇടക്കാലത്ത് ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാംഗുലി ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം തിരഞ്ഞെടുത്തത് ക്രിക്കറ്റ് ഭരണമാണ്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടാണ് ഗാംഗുലി ഇപ്പോള്‍.

Read Also: ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. സാനിയ മിര്‍സ മുതല്‍ കത്രീനയും ഫക്രിയും ഷക്കീലയും മിയ ഖലീഫയും വരെ!

ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് രവി ശാസ്ത്രിയും ഗാംഗുലിയും ഉടക്കിയത്. രവി ശാസ്ത്രിയെ ഇന്റര്‍വ്യൂ ചെയ്യുന്നതില്‍ നിന്നും ഗാംഗുലി വിട്ടുനിന്നതാണത്രെ പ്രശ്‌നങ്ങളുടെ തുടക്കം. അത് കഴിഞ്ഞ് വര്‍ഷമൊന്നാകാറായി. പക്ഷേ രവി ശാസ്ത്രിയുടെയും ഗാംഗുലിയുടെയും ഇടയില്‍ ഓള്‍ ഈസ് വെല്‍ അല്ല കാര്യങ്ങള്‍.. ഇപ്പോഴത്തെ പ്രശനം എന്താണെന്ന് നോക്കൂ...

ധോണി രാജിവെച്ചതോടെ

ധോണി രാജിവെച്ചതോടെ

ഇന്ത്യന്‍ ടീമിന്റെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനം കൂടി എം എസ് ധോണി രാജിവെച്ചതോടെയാണ് രവി ശാസ്ത്രിയും ഗാംഗുലിയും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. രവി ശാസ്ത്രിയുടെ അഭിപ്രായ പ്രകാരം എം എസ് ധോണി ദാദ ക്യാപ്റ്റനാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരാധകര്‍ ദാദ എന്ന് വിളിക്കുന്നത് പക്ഷേ ഗാംഗുലിയെയാണ്. ഇത് രവി ശാസ്ത്രി ബോധപൂര്‍വ്വം മറന്നതാണോ.

ഗാംഗുലിയില്ലാത്ത ഒരു പട്ടിക

ഗാംഗുലിയില്ലാത്ത ഒരു പട്ടിക

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് ഗാംഗുലി. എന്നാല്‍ രവി ശാസ്ത്രിയുടെ അഭിപ്രായത്തില്‍ അതങ്ങനെയല്ല. കപില്‍ ദേവ്, വഡേക്കര്‍, പട്ടൗഡി, ധോണി തുടങ്ങി പലരെയും പേരെടുത്ത് പറഞ്ഞ രവി ശാസ്ത്രി ഗാംഗുലിയുടെ പേര് പരാമര്‍ശിച്ചതേയില്ല.

ഗാംഗുലിയുടെ റെക്കോര്‍ഡ്

ഗാംഗുലിയുടെ റെക്കോര്‍ഡ്

രവി ശാസ്ത്രിക്ക് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്യം ഉണ്ട്. എന്നാലും ഗാംഗുലിയുടെ ഈ റെക്കോര്‍ഡ് ഒന്ന് കണ്ട ആരും ശാസ്ത്രിയോട് യോജിക്കാന്‍ പോകുന്നില്ല. 49 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച ഗാംഗുലിയുടെ വിജയശതമാനം 40 മേലെയാണ്. 147 ഏകദിനങ്ങളില്‍ 76 എണ്ണത്തില്‍ ഇന്ത്യയെ ജയിപ്പിക്കാനും ഗാംഗുലി എന്ന ക്യാപ്റ്റന് സാധിച്ചു.

ശാസ്ത്രിയുടെ കൊതിക്കെറുവോ

ശാസ്ത്രിയുടെ കൊതിക്കെറുവോ

ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് രവി ശാസ്ത്രി അപേക്ഷ നല്‍കിയിരുന്നു. ശാസ്ത്രിയെ മറികടന്ന് കോച്ചായത് അനില്‍ കുംബ്ലെ. ഇതില്‍ അന്ന് തന്നെ രവി ശാസ്ത്രി നീരസം കാട്ടുകയും ഗാംഗുലിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഗാംഗുലി കാരണമാണ് തനിക്ക് കോച്ചാകാന്‍ പോയതെന്ന് കൊതിക്കെറുവ് കൊണ്ടാണോ ശാസ്ത്രി ഇപ്പോള്‍ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ നിന്നും ഗാംഗുലിയെ ഒഴിവാക്കിയത്.

പ്രതികരിക്കാതെ ഗാംഗുലി

പ്രതികരിക്കാതെ ഗാംഗുലി

രവി ശാസ്ത്രിയുടെ ഈ അഭിപ്രായത്തോട് സൗരവ് ഗാംഗുലി ഇത് വരെ പ്രതികരിച്ചിട്ടില്ല. രവി ശാസ്ത്രിയുടെ വ്യക്തിപരമായ ആക്രമണം തന്നെ വേദനിപ്പിച്ചു എന്ന് കഴിഞ്ഞ വര്‍ഷം വിവാദമുണ്ടായപ്പോള്‍ ഗാംഗുലി പറഞ്ഞിരുന്നു. ഞാന്‍ കാരണമാണ് അദ്ദേഹത്തിന് കോച്ചിന്റെ ജോലി കിട്ടാതിരുന്നത് എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ രവി ശാസ്ത്രി തീര്‍ച്ചയായും വിഡ്ഡികളുടെ സ്വര്‍ഗത്തിലായിരിക്കും ജീവിക്കുന്നുണ്ടാകുക - സൗരവ് ഗാംഗുലി അന്ന പ്രതികരിച്ചതിങ്ങനെ.

English summary
No Sourav Ganguly in Ravi Shastri's list of great India captains
Please Wait while comments are loading...