ഷോക്കര്‍: റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സും ഗുജറാത്ത് ലയണ്‍സും ഐപിഎല്ലിന് പുറത്ത്!!

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് മാത്രമല്ല, എം എസ് ധോണിക്കും ആര്‍പ്പ് വിളിക്കുന്ന പുനെയിലെ കാണികള്‍. ഗുജറാത്ത് ലയണ്‍സ് കളിക്കുമ്പോള്‍ സ്‌റ്റേഡിയം കാവിക്കടലാക്കുന്ന രാജ്‌കോട്ടുകാര്‍.. എല്ലാം തീരാന്‍ പോകുകയാണ്. പരമാവധി ഈ സീസണ്‍ തീരുന്നത് വരെ മാത്രമേ ഗുജറാത്ത് ലയണ്‍സിന്റെയും റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെയും കളി ആരാധകര്‍ക്ക് കാണാന്‍ കഴിയൂ.

Read Also: ആരാണീ രാഹുല്‍ ത്രിപാഠി? വെറും 29 ദിവസത്തിന് എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് പോയവന്‍.. ഹൃദയം തൊടുന്ന ഒരു എഴുത്ത്!!

അത്ഭുതമൊന്നുമല്ല, 2016ല്‍ ഐ പി എല്‍ കളിക്കാന്‍ ടീം വിളിച്ചെടുക്കുമ്പോള്‍ തന്നെ സഞ്ജീവ് ഗോയങ്കയ്ക്കും കേശവ് ബന്‍സാലിനും അറിയാമായിരുന്നു വെറും രണ്ട് വര്‍ഷത്തേക്കേ തങ്ങള്‍ക്ക് ഐ പി എല്ലുള്ളൂ എന്ന്. എന്നാലും ഗുജറാത്ത് ടീം ഉടമയായ കേശവ് ബന്‍സാല്‍ തന്നെ, അടുത്ത സീസണില്‍ തങ്ങള്‍ ഉണ്ടാകില്ല എന്ന് പറയുമ്പോള്‍ ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. രണ്ട് വര്‍ഷത്തെ കോണ്‍ട്രാക്ട് തീരുന്നതോടെ ഈ രണ്ട് ടീമുകളും ഐ പി എല്ലില്‍ നിന്നും ഇല്ലാതാകും.

rpsguj

കഴിഞ്ഞ സീസണില്‍ പ്രാഥമിക റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു ഗൂജറാത്ത് ലയണ്‍സ്. പക്ഷേ ഇത്തവണ അവരുടെ കാര്യം കഷ്ടമാണ്. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായ പുനെയാകട്ടെ, ഇത്തവണ പ്ലേ ഓഫിലെത്തും എന്ന കാര്യം ഏതാണ്ടുറപ്പാണ്. പക്ഷേ എന്തായാലും അടുത്ത സീസണില്‍ ഈ രണ്ടു ടീമുകളും ഉണ്ടാകില്ല എന്ന കാര്യം സംശയമില്ലാതെ പറയാം.

ഒത്തുകളിക്കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ അടുത്ത സീസണോടെ ഐ പി എല്ലില്‍ തിരിച്ചെത്തും. ക്യാപ്റ്റന്‍ ധോണി ചെന്നൈയിലേക്ക് തിരിച്ചുവരുമോ എന്ന് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ധോണി മാത്രമല്ല, റെയ്‌ന, ജഡേജ, അശ്വിന്‍, രഹാനെ, സ്മിത്ത്, വാട്‌സന്‍ തുടങ്ങിയ കളിക്കാരും ഈ രണ്ട് ടീമുകളിലായിരുന്നു.

English summary
Gujarat Lions owner Keshav Bansal confirmed that they along with Rising Pune Supergiant will not participate in the IPL 2018 as Chennai Super Kings and Rajasthan Royal come back from suspension.
Please Wait while comments are loading...