സ്വയം വലിയവനെന്ന് തോന്നിയാല്‍ കോച്ചിന്റെ ആവശ്യമില്ല; കോലിക്കെതിരെ ആഞ്ഞടിച്ച് പ്രസന്ന

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ കോച്ചിന്റെ സ്ഥാനത്തുനിന്നും പുറത്താക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍താരം എറാപ്പള്ളി പ്രസന്ന. സ്വയം വലിയവനെന്നും നേതാവെന്നും കോലിക്ക് തോന്നിയാല്‍ ഇന്ത്യന്‍ ടീമിന് കോച്ചിന്റെ ആവശ്യമേയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

കുംബ്ലെയും കോലിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു എഴുപത്തിയേഴുകാരനായ മുന്‍ സ്പിന്നിര്‍. ക്യാപ്റ്റന്‍ തന്നെ നേതാവായാല്‍ എന്തിനാണ് ഇന്ത്യയ്ക്ക് ഒര കോച്ച്. ഇന്ത്യയ്ക്ക് ബാറ്റിങ്, ഫീല്‍ഡിങ് കോച്ചിന്റെയും ആവശ്യമില്ലെന്നും സഞ്ജയ് ബംഗാറിനെയും ആര്‍ ശ്രീധറിനെയും സൂചിപ്പിച്ച് പ്രസന്ന പറഞ്ഞു.

viratkohli

ഇന്ത്യയ്ക്ക് വേണമെങ്കില്‍ ഒരു ഫിസിക്കല്‍ ട്രെയിനര്‍ മതിയാകും. ബാക്കിയെല്ലാം ക്യാപ്റ്റന്‍ നോക്കിക്കൊള്ളുമെന്ന് പറഞ്ഞ അദ്ദേഹം കോലിയുടെ ക്യാപ്റ്റന്‍സിയിലും സംശയം പ്രകടിപ്പിച്ചു. വിരാട് കോലി മികച്ച കളിക്കാനാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, കോലി നല്ല ക്യാപ്റ്റനാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത ലോകകപ്പ് വരെ ധോണിയും യുവരാജും ടീമിലുണ്ടാകുമെന്ന് കാര്യത്തില്‍ സംശയമുണ്ട്. അപ്പോഴേക്കും അവര്‍ക്ക് പ്രായം 38 ആകും. ധോണിയെ ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ എടുത്താലും യുവരാജ് ഒരു ഫീല്‍ഡര്‍ മാത്രമാകുമോ എന്നാണ് സംശയം. യുവ കളിക്കാര്‍ക്ക് അവസരം നല്‍കേണ്ടുന്ന സമയമാണിത്. താരതമ്യേന ചെറിയ ടീമായ വെസ്റ്റിന്‍ഡീസിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യ യുവ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമായിരുന്നെന്നും പ്രസന്ന സൂചിപ്പിച്ചു.


English summary
No need of coach if Virat Kohli thinks he is boss, says this former India great
Please Wait while comments are loading...