ചാമ്പ്യന്‍സ് ട്രോഫി; 'പാക്കിസ്ഥാനും ബംഗ്ലാദേശും സെമിയിലെത്തുമെന്ന് കരുതിയില്ല'

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: നിലവാരംകുറഞ്ഞ മത്സരം കാഴ്ചവെച്ചിട്ടും ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സെമിയിലെത്തിയ ടീമായാണ് പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാര വിലയിരുത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ശ്രീലങ്ക പാക്കിസ്ഥാനോട് തോറ്റശേഷമായിരുന്നു സങ്കക്കാരയുടെ പ്രതികരണം.

പാക്കിസ്ഥാനും ബംഗ്ലാദേശും സെമിയിലെത്തുമെന്ന് കരുതിയില്ലെന്ന് സങ്കക്കാര പറഞ്ഞു. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ടീമിന്റെ പിഴവാണ് തോല്‍വി ചോദിച്ചുവാങ്ങിയത്. 61 റണ്‍സെടുത്ത സര്‍ഫ്രാസ് അഹമ്മദിനെ പുറത്താക്കാന്‍ അവസരമുണ്ടായിട്ടും കളിക്കാര്‍ക്ക് അവസരം തുലച്ചെന്നും സങ്കക്കാര അഭിപ്രായപ്പെട്ടു.

pakistan

കുറഞ്ഞ സ്‌കോര്‍ മാത്രമേ ബോര്‍ഡിലുണ്ടായിരുന്നെങ്കിലും ശ്രീലങ്ക വിജയം പിടിച്ചെടുക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍, അവസാന ഓവറുകളില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് നവാസ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഫീല്‍ഡിലെ അലസതയും ശ്രീലങ്കയ്ക്ക് വിനയായി.

236 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 162ന് ഏഴ് വിക്കറ്റ് എന്ന നിലയിലായിരുന്നെങ്കിലും ഒരുവശത്ത് ബൗളര്‍ ആമിറിന്റെ ചെറുത്ത് നില്‍പ് ശ്രീലങ്കന്‍ ബൗളര്‍മാരെ നിഷ്പ്രഭരാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമുള്ള ജയവും ശ്രീലങ്കയ്‌ക്കെതിരെ ഭാഗ്യത്തിന്റെ അകമ്പടിയോടെയുമുള്ള ജയവും പാക്കിസ്ഥാനെ സെമിയില്‍ എത്തിച്ചെങ്കിലും ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായ ഇംഗ്ലണ്ടാണ് സെമിയില്‍ അവരുടെ എതിരാളി.


English summary
Pakistan, Bangladesh qualify for ICC Champions Trophy semis
Please Wait while comments are loading...