ഇന്ത്യയ്‌ക്കെതിരായ മത്സരം; വഹാബിനെ എന്തിന് ടീമിലെടുത്തു?, പാക് കോച്ച് പറയുന്നു

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: മറ്റേതു ടീമിനെതിരായ തോല്‍വിയും പോലെയല്ല പാക്കിസ്ഥാന്‍ ആരാധകര്‍ക്കും മുന്‍ കളിക്കാര്‍ക്കും ഇന്ത്യയ്‌ക്കെതിരായ തോല്‍വി. അത് അവരെ അത്രത്തോളം വേദനിപ്പിക്കുന്നതാണ്. തോല്‍വി കടുത്തതാണെങ്കില്‍ കോച്ചും ക്യാപ്റ്റനും കളിക്കാര്‍ക്കും രൂക്ഷ വിമര്‍ശനവും നേരിടേണ്ടിവരുമെന്നതും പുതിയ കാര്യമല്ല.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ പാക് ടീം പതിവുപോലെ വിമര്‍ശനം നേരിടുകയാണ്. അവരുടെ പ്രധാന ബൗളറായ വഹാബ് റിയാസിന്റെ പരാജയമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. 8.4 ഓവര്‍ ബൗള്‍ ചെയ്ത വഹാബിനെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കണക്കറ്റ് പ്രഹരിച്ചു. 87 റണ്‍സാണ് വഹാബ് വിട്ടുനല്‍കിയത്.

mickeyarthur1

പരിക്കിന്റെ പിടിയിലായ വഹാബിനെ ടീമിലെടുത്തത് എന്തിനാണെന്ന ചോദ്യം പലഭാഗത്തുനിന്നും ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍, വഹാബിനെ ടീമിലെടുത്തതിന്റെ ഉത്തരവാദിത്വം കോച്ച് മിക്കി ആര്‍തര്‍ ഏറ്റെടുത്തിട്ടുണ്ട്. വഹാബ് പരിക്കില്‍നിന്നും പൂര്‍ണ മോചിതനാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കോച്ച് പറഞ്ഞു.

ഇന്ത്യയെ പോലൊരു ടീമിനെ നേരിടാന്‍ വഹാബിന്റെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍, വഹാബിന് വേണ്ടത്ര നന്നായി പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ചിലപ്പോള്‍ ചില കാര്യങ്ങള്‍ വേണ്ടവിധം നടക്കില്ല. ഇന്ത്യയ്‌ക്കെതിരായ തോല്‍വിയെ മറ്റുരീതിയില്‍ കാണുന്നില്ലെന്നും കോച്ച് വ്യക്തമാക്കി. അടുത്ത മത്സരത്തില്‍ തിരിച്ചുവരും. സൗത്താഫ്രിക്കയ്‌ക്കെതിരെ ജയിക്കേണ്ട മത്സരമാണ് വരാനിരിക്കുന്നതെന്നും ആര്‍തര്‍ പറഞ്ഞു.

English summary
Pakistan coach Mickey Arthur takes blame after India loss at ICC Champions Trophy
Please Wait while comments are loading...