ഏഷ്യാകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടത്തരുതെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: നവംബറില്‍ ഇന്ത്യയില്‍ നടക്കേണ്ടുന്ന അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ഇന്ത്യയില്‍ സുരക്ഷാ കാരണങ്ങളാല്‍ മത്സരം നടത്തുന്നത് ഒഴിവാക്കാണമെന്നാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ശനിയാഴ്ച നടക്കുന്ന എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് ബാക് ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലും പാക്കിസ്ഥാനിലും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും മറ്റേതെങ്കിലും രാജ്യത്തേക്ക് ടൂര്‍ണമെന്റ് മാറ്റണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ ഇടപെടലെന്നാണ് റിപ്പോര്‍ട്ട്.

pcblogo

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാലത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര കളിക്കാറില്ല. ഇതേതുടര്‍ന്ന് ഇന്ത്യയില്‍ എത്തുന്നത് ഒഴിവാക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. 2012-2013 സീസണില്‍ പാക്കിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കാനെത്തിയശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല. ഇന്ത്യ അടുത്തിടെ സീരീസ് ഒഴിവാക്കിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഐസിസിക്ക് മുന്നില്‍ പരാതി ഉന്നയിക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനം.


English summary
Pakistan Cricket Board wants U-19 Asia Cup out of India
Please Wait while comments are loading...