പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ തയ്യാറെടുത്തെന്ന് ഇന്‍സമാം ഉല്‍ ഹഖ്

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറെടുത്തെന്ന് മുന്‍ പാക് ക്യാപറ്റനും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് സെലക്ടറുമായ ഇന്‍സമാം ഉല്‍ ഹഖ്. ഇന്ത്യയെ തോല്‍പ്പിക്കുക മാത്രമല്ല, ചാമ്പ്യന്‍സ് ട്രോഫി നേടുകകൂടിയാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നും ഇന്‍സമാം പറഞ്ഞു.

ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ ജൂണ്‍ നാലിനാണ് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം. വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇത്തവണ പാക്കിസ്ഥാനുവേണ്ടി കളിക്കുന്നത്. ഇംഗ്ലണ്ടിലേക്ക് പോകുന്നത് ഇന്ത്യയെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രമല്ലെന്നും ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടാന്‍ കൂടിയാണെന്നും ഇന്‍സമാം ഉല്‍ ഹഖ് വ്യക്തമാക്കി.

inzamam-ul-haq

ചാമ്പ്യന്‍സ് ട്രോഫി മുന്‍ കളികളില്‍ 2-1 എന്ന നിലയില്‍ പാക്കിസ്ഥാന് മുന്‍തൂക്കമുണ്ട്. അതേസമയം, ലോകകകപ്പ്, ടി20 ലോകകപ്പ് മത്സരങ്ങളില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. 2004 എഡിഷന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇന്‍സമാമിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്‍പ്പിച്ചത്. ഇതിനുശേഷം ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല.


English summary
Pakistan gunning for bitter foe India, win ICC Champions Trophy: Inzamam-ul-Haq
Please Wait while comments are loading...