ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയ്‌ക്കെതിരെ റെക്കോര്‍ഡ് വിജയം ലക്ഷ്യമിടുകയാണെന്ന് പാക്കിസ്ഥാന്‍

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ റെക്കോര്‍ഡ് വിജയമാണ് ലക്ഷ്യമിടുന്നതെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് നവാസ്. ഇരു ടീമുകളും ജൂണ്‍ നാലിന് ഏറ്റുമുട്ടാനിരിക്കെയാണ് പാക് ക്യാപ്റ്റന്റെ പ്രതികരണം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡ് ഉള്ള ടീമാണ് പാക്കിസ്ഥാന്‍ അത് നിലനിര്‍ത്തുമെന്നും സര്‍ഫ്രാസ് പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ മൂന്നുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടുതവണ പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ഒരു തവണ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ലോകകപ്പില്‍ ഇന്നേവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പാക്കിസ്ഥാന് മേജര്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മാത്രമാണ് ഇന്ത്യയ്‌ക്കെതിരെ മേല്‍ക്കൈ ഉള്ളത്.

indiapak

ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ജയിക്കാന്‍ പാക്കിസ്ഥാനിലെ ജനങ്ങള്‍ മുഴുവന്‍ പ്രാര്‍ഥനയിലാണെന്നും ദൈവം തങ്ങളെ ജയിപ്പിക്കുമെന്നും സര്‍ഫ്രാസ് പറഞ്ഞു. ഓരോ താരവും തങ്ങളുടെ നൂറുശതമാനവും ഇന്ത്യയ്‌ക്കെതിരെ വിനിയോഗിക്കും. റിസല്‍ട്ട് പാക്കിസ്ഥാന് അനുകൂലമാകുമെന്ന് ഉറപ്പുണ്ട്. ജനങ്ങള്‍ക്കുവേണ്ടി തങ്ങള്‍ക്ക് ജയിക്കേണ്ടതുണ്ടെന്നു പാക് ക്യാപ്റ്റന്‍ വ്യക്തമാക്കി. പാക്കിസ്ഥാന് ഇന്നേവരെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടാനായിട്ടില്ല. ആദ്യതവണ കപ്പ് നേടാനുള്ള തയ്യാറെടുപ്പിലാണ് ടീം.

English summary
Pakistan looking to maintain record vs India at Champions Trophy: Sarfraz Ahmed
Please Wait while comments are loading...