വീണ്ടും ജയം.. ലോക ഇലവനെ നിലംപരിശാക്കിയ പാകിസ്താൻ ട്വന്‍റി 20 പരമ്പര സ്വന്തമാക്കി!!

  • Posted By:
Subscribe to Oneindia Malayalam

കറാച്ചി: ഫാഫ് ഡുപ്ലിസി നയിച്ച ലോക ഇലവനെ കീഴടക്കിയ പാകിസ്താന് മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര സ്വന്തം. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ 33 റണ്‍സിനാണ് പാകിസ്താന്‍ ലോക ഇലവനെ തോല്‍പിച്ചത്. ആദ്യമത്സരം പാകിസ്താന്‍ ജയിച്ചപ്പോള്‍ രണ്ടാമത്തെ കളി ലോക ഇലവന്‍ ജയിച്ചു.മൂന്നാമത്തെ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തോടെ പാകിസ്താന്‍ പരമ്പര സ്വന്തമാക്കി.

shehzad

എട്ട് വര്‍ഷത്തിന് ശേഷം ഇതാദ്യമായിട്ടാണ് പാകിസ്താനില്‍ പ്രമുഖ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ കളിക്കാന്‍ ഇറങ്ങുന്നത് എന്ന പ്രത്യേകതയും ഇന്‍ഡിപ്പെന്‍ഡന്‍സ് കപ്പിനുണ്ട്. ശ്രീലങ്കന്‍ താരങ്ങള്‍ക്ക് നേരെ നടന്ന വെടിവെപ്പിന് ശേഷം പാകിസ്താനില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്ല. യു എ ഇയാണ് പാക് ക്രിക്കറ്റിന് ആതിഥേയരാകുന്നത്. പാകിസ്താനിലേക്ക് ക്രിക്കറ്റ് തിരിച്ചുകൊണ്ടുവരാനുള്ള ഐ സി സി യുടെയും പി സി ബിയുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ പരമ്പര.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് എടുത്തത്. അഹമ്മദ് ഷെഹ്‌സാദ് 89 റണ്‍സുമായി ടോപ് സ്‌കോററായി. ബാബര്‍ അസം 48 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലോക ഇലവന്‍ എട്ട് വിക്കറ്റിന് 150ല്‍ ഒതുങ്ങി. 32 റണ്‍സ് വീതമെടുത്ത മില്ലറും പെരേരയുമാണ് ലോക ഇലവന്റെ ടോപ് സ്‌കോറര്‍മാരായത്. പാകിസ്താന് വേണ്ടി ഹസന്‍ അലി 2 വിക്കറ്റ് വീഴ്ത്തി. പാകിസ്താന്റെ അഹമമ്മദ് ഷെഹ്‌സാദാണ് മാന്‍ ഓഫ് ദ മാച്ച്. ബാബര്‍ അസം മാന്‍ ഓഫ് ദ സീരിസായി.

English summary
Pakistan mark cricket's return with series win
Please Wait while comments are loading...