175 പന്തില്‍ 320 റണ്‍സ്; ഏകദിന ക്രിക്കറ്റില്‍ ഒരു അത്ഭുത താരം

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ബിലാല്‍ ഇര്‍ഷാദ് ക്രിക്കറ്റില്‍ പുതിയൊരു ചരിത്രമെഴുതിയിരിക്കുകയാണ്. ഏകദിന ക്രിക്കറ്റില്‍ 175 പന്തില്‍ 320 റണ്‍സടിച്ചാണ് ഈ യുവതാരം റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം നേടിയത്. ഫസല്‍ മഹമൂദ് ഇന്റര്‍ ക്ലബ്ബ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഇരുപത്തിയാറുകാരന്റെ അത്ഭുത പ്രകടനം.

ഷഹീദ് ആലം ബക്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ കളിക്കാരനായ ബിലാല്‍ അല്‍ റഹ്മാന്‍ ക്രിക്കറ്റ് ക്ലബ്ബിനെതിരായാണ് 320 റണ്‍സ് നേടിയത്. ബിലാലിന്റെ ഇന്നിങ്‌സില്‍ 42 ഫോറുകളും ഒമ്പത് സിക്‌സറുകളും ഉള്‍പ്പെടുന്നു. ഇംഗ്ലണ്ടിന്റെ അലി ബ്രൗണിന്റെ പേരിലുള്ള റെക്കോര്‍ഡാണ് തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ബിലാല്‍ തിരുത്തിയിരിക്കുന്നത്.

bilalirshad

2002ല്‍ ഒരു മത്സരത്തില്‍ 268 റണ്‍സ് നേടിയ അലിയുടെ പേരിലായിരുന്നു ക്രിക്കറ്റ് ചരിത്രത്തിലെ എ ലിസ്റ്റ് മത്സരങ്ങളിലെ ഉയര്‍ന്ന സ്‌കോര്‍. 2014ല്‍ ഇന്ത്യന്‍താരം രോഹിത് ശര്‍മ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 264 റണ്‍സ് ആണ് രാജ്യാന്തര ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍. ബിലാലിന്റെ പ്രകടനത്തിന്റെ മികവില്‍ മികച്ച രണ്ടാംവിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ് റെക്കോര്‍ഡും ടീം നേടിയിട്ടുണ്ട്.

2015 ഐസിസി ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ വെസ്റ്റിന്റീസിന്റെ ക്രിസ് ഗെയ്‌ലും മര്‍ലോണ്‍ സാമുവല്‍സും രണ്ടാവിക്കറ്റില്‍ 372 റണ്‍സ് നേടിയിരലുന്നു. ഇതിന് പിന്നിലായാണ് പാക് താരങ്ങള്‍ നിലയുറപ്പിച്ചത്. മത്സരത്തിലാകെ 556 റണ്‍സ് നേടി മറ്റൊരു റെക്കോര്‍ഡും പാക്കിസ്ഥാന്‍ ടീം കരസ്ഥമാക്കി. 411 റണ്‍സിനാണ് റണ്ണൊഴുകിയ മത്സരത്തില്‍ പാക് ടീം വിജയിച്ചത്.

English summary
Pakistan player creates history, smashes 320 off 175 in a one-day game
Please Wait while comments are loading...