ബാബര്‍ അസം.. ഇതാ പാകിസ്താന്റെ പുതിയ വിരാട് കോലി.. ഉറപ്പായും ഇത് തള്ളല്ല!

  • Posted By:
Subscribe to Oneindia Malayalam

സിഡ്‌നി: ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ അഹമ്മദ് ഷെഹ്‌സാദിനെ പാകിസ്താന്‍ ആരാധകര്‍ താരതമ്യം ചെയ്തിരുന്നത് വിരാട് കോലിയുമായിട്ടായിരുന്നു. പാകിസ്താന്റെ വിരാട് കോലി എന്ന് പലരും ഷെഹ്‌സാദിനെ വിളിച്ചു. കണ്ടാലും കോലിയെ പോലെ തന്നെ, കളിക്കളത്തിലെ ആവേശവും അത് പോലെ.

Read Also: ഫാസ്റ്റ് ബൗളര്‍ അശ്വിനെ സ്പിന്നറാക്കിയത് അമ്മ ചിത്ര.. ഈ അമ്മയ്ക്ക് കൊടുക്കണം ഒരു ഹാറ്റ്‌സ് ഓഫ്!

ഇപ്പോഴിതാ, പാകിസ്താന്റെ കോച്ചായ മിക്കി ആര്‍തര്‍ പുതിയൊരു കോലിയുമായി എത്തിയിരിക്കുന്നു. ബാബര്‍ അസം. ന്യൂസിലന്‍ഡിനെതിരെ ബാബര്‍ പുറത്തെടുത്ത മനോഹരമായ രണ്ട് ഇന്നിംഗ്‌സുകളാണ് മിക്കി ആര്‍തറിനെക്കൊണ്ട് ഈ താരതമ്യം നടത്തിച്ചിരിക്കുന്നത്. 22 വയസ്സേ ആയിട്ടുള്ളൂ ബാബര്‍ അസമിന്.

മിക്കി ആര്‍തര്‍ പറയുന്നത്

മിക്കി ആര്‍തര്‍ പറയുന്നത്

ഇരുപത്തിരണ്ടാം വയസ്സില്‍ വിരാട് കോലി കളിച്ച അതേ പോലെയാണ് ബാബര്‍ അസവും കളിക്കുന്നത് എന്നാണ് പാകിസ്താന്‍ കോച്ച് മിക്കി ആര്‍തര്‍ പറയുന്നത്. മൂന്നേ മൂന്ന് ടെസ്റ്റുകളേ അസം ഇത് വരെയായി കളിച്ചിട്ടുള്ളൂ. അപ്പോഴേക്കും കോലിയുമായി താരതമ്യം ചെയ്യാന്‍ ആര്‍തര്‍ തയ്യാറായി എന്നതാണ് അത്ഭുതം.

സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

മൂന്ന് ടെസ്റ്റുകള്‍ മാത്രമേ അസമിന്റെ അക്കൗണ്ടിലുള്ളൂ. ഒരു സെഞ്ചുറി പോലുമില്ല. 90 നോട്ടൗട്ടാണ് ഉയര്‍ന്ന സ്‌കോര്‍. അസം 90ലെത്തി നില്‍ക്കേ പാകിസ്താന്‍ ടീം ഓളൗട്ടാകുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ ഹാമില്‍ട്ടണിലായിരുന്നു ഈ കളി.

ഏകദിനത്തില്‍ അങ്ങനെയല്ല

ഏകദിനത്തില്‍ അങ്ങനെയല്ല

18 ഏകദിന മത്സരങ്ങള്‍ അസം പാകിസ്താന് വേണ്ടി കളിച്ചിട്ടുണ്ട്. മൂന്ന് സെഞ്ചുറിയും അടിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായിട്ടായിരുന്നു ഈ മൂന്ന് സെഞ്ചുറികളും.

പ്രഷറാണ് പക്ഷേ

പ്രഷറാണ് പക്ഷേ

ബാബര്‍ അസമിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നത് വലിയ പ്രഷറാണ് അസമില്‍ ഉണ്ടാക്കുക എന്ന് ആര്‍തറിനും അറിയാം. പക്ഷേ ഇത് പറയാതെ പറ്റില്ല. പരിശീലകനായി സ്ഥാനമേറ്റ ശേഷം ആദ്യമായി ഓസ്‌ട്രേലിയയെ നേരിടാന്‍ ഒരുങ്ങുകയാണ് മിക്കി ആര്‍തറിന്റെ പാകിസ്താന്‍.

English summary
Pakistan coach Mickey Arthur compared "young gun" Babar Azam to Virat Kohli saying the 22-year-old reminded him of the India skipper at the same age.
Please Wait while comments are loading...