ആ 'കളി' ഇനി നടക്കില്ല!! രാജ്യം വിടരുതെന്ന് പാകിസ്താന്‍!! വിലക്ക് അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ക്ക്..

  • Written By:
Subscribe to Oneindia Malayalam

ഇസ്‌ലാമാബാദ്: അടുത്തിടെ സമാപിച്ച പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) വാതുവയ്പ്പില്‍ പങ്കാളികളായെന്നു ആരോപണമുയര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചു. രാജ്യം വിട്ടുപോവരുതെന്നാണ് ഈ കളിക്കാരോട് പാകിസ്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

 ദേശീയ താരങ്ങളും

പാക് ദേശീയ ടീമിനായി കളിച്ചവരാണ് ആരോപണവിധേയരായ അഞ്ചു കളിക്കാരില്‍ നാലു പേരും. ഷര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ്, മുഹമ്മദ് ഇര്‍ഫാന്‍, നസീര്‍ ജംഷദ് എന്നിവരാണ് പാക് ജഴ്‌സിയണിഞ്ഞവര്‍. ഷഹ്‌സയ്ബ് ഹസ്സനാണ് അഞ്ചാമത്തെ താരം.

വിലക്കേര്‍പ്പെടുത്തി

ഈ അഞ്ചു താരങ്ങളും നിയമലംഘനമാണ് നടത്തിയതെന്നും അതിനാല്‍ ഇവരെ സസ്‌പെന്റ് ചെയ്യുന്നതായും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ഒരു ക്രിക്കറ്റ് മല്‍സരത്തിലും ഈ താരങ്ങള്‍ക്കു കളിക്കാന്‍ അനുമതി നല്‍കില്ലെന്നും പിസിബി ചൂണ്ടിക്കാട്ടി.

ജംഷദ് ബ്രിട്ടനില്‍

നസീര്‍ ജംഷദ് ഇപ്പോള്‍ ബ്രിട്ടനിലാണുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി താരത്തെ ഇവിടെ വച്ചു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ വരെയുള്ള മല്‍സരങ്ങള്‍ യുഎഇയിലാണ് നടന്നത്. ഫൈനലിനു മാത്രമാണ് പാകിസ്താന്‍ വേദിയായത്.

മൊഴിയെടുത്തു

ഇര്‍ഫാന്‍, ലത്തീഫ് എന്നീ താരങ്ങളില്‍ നിന്നും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി മൊഴിയെടുത്തതായാണ് റിപ്പോര്‍ട്ട്. ഹസ്സന്‍, ഷര്‍ജീല്‍ എന്നീ കളിക്കാരില്‍ നിന്നും ഉടന്‍ മൊഴിയെടുക്കും.

ആരെയും വെറുതെ വിടില്ല

വാതുവയ്പ്പിനു കൂട്ടുനിന്നവരെ ആരെയും തന്നെ വെറുതെ വിടില്ലെന്ന് പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലിഖാന്‍ വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്തി ആരോപണവിധേരായ താരങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
The Pakistan government has barred the five cricketers involved in alleged spot-fixing from leaving the country.
Please Wait while comments are loading...