പാകിസ്താന്‍ അകത്തോ, പുറത്തോ ? ബുധനാഴ്ച തീരുമാനമാവും!! സെമി തേടി ദക്ഷിണാഫ്രിക്ക...

  • Written By:
Subscribe to Oneindia Malayalam

എഡ്ബാസ്റ്റണ്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം നില്‍ക്കണമോ, പോവണോയെന്ന് ബുധനാഴ്ച തീരുമാനമാവും. ഇന്ത്യന്‍ സമയം വൈകീട്ട് ആറു മണിക്കു തുടങ്ങുന്ന മല്‍സരത്തില്‍ ശക്തരായ ദക്ഷിണാഫ്രിക്കയുമായാണ് പാക് ടീം കൊമ്പുകോര്‍ക്കുന്നത്. ടൂര്‍ണമെന്റിലെ ആദ്യ ജയമാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നതെങ്കില്‍ രണ്ടാം വിജയമാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.

ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് എട്ടിന്റെ പണി.. കൈവിട്ടുപോയത് അനായാസ ജയം!! ഓസീസ് പുറത്തേക്ക്?

ഭര്‍ത്താവിന്റെ പീഡനം...വീട്ടമ്മ ചെയ്തത് ഞെട്ടിക്കും!! മകളെയും കൂട്ടി ഓട്ടോയില്‍...പിന്നീട് നടന്നത്

1

ആദ്യകളിയില്‍ ഇന്ത്യയോട് കനത്ത പരാജയം ഏറ്റുവാങ്ങിയതിന്റെ ആഘാതത്തിലാണ് പാകിസ്താന്‍. ടൂര്‍ണമെന്റില്‍ ഇനി രണ്ടു കളി മാത്രം ശേഷിക്കുന്ന പാകിസ്താന് അതുകൊണ്ടു തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയത്തില്‍ കുറഞ്ഞതൊന്നും ആശ്വാസം പകരില്ല.

2

ഇന്ത്യക്കെതിരായ മല്‍സരത്തിനിടെ പരിക്കേറ്റ പേസര്‍ വഹാബ് റിയാസ് കളിയില്‍ നിന്നു പിന്‍മാറിയത് പാകിസ്താന് തിരിച്ചടിയാവും. പേസര്‍ മുഹമ്മദ് ആമിറിന്റെ ഫിറ്റ്‌നസും പാകിസ്താന് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

3

മറുഭാഗത്ത് തകര്‍പ്പന്‍ ഫോമിലാണ് ദക്ഷിണാഫ്രിക്ക. ആദ്യ കളിയില്‍ ശ്രീലങ്കയെ 96 റണ്‍സിനു തകര്‍ത്തുവിടാനായത് ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. ലങ്കയ്‌ക്കെതിരേ കളിച്ച അതേ ടീമിനെ തന്നെ പാകിസ്താനെതിരേയും അണിനിരത്താനാണ് ദക്ഷിണാഫ്രിക്കയുടെ തീരുമാനം. പാകിസ്താനെതിരേ ജയം നേടിയാല്‍ അവസാന മല്‍സരത്തിനു കാത്തുനില്‍ക്കാതെ ദക്ഷിണാഫ്രിക്കയ്ക്കു സെമിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

English summary
Pakistan will take on south africa on wednesday's champions trophy match.
Please Wait while comments are loading...