ശിഖര്‍ ധവാന് സെഞ്ചുറി, രാഹുൽ 85.. ഇന്ത്യ 2 വിക്കറ്റിന് 220ഉം കടന്ന് കുതിക്കുന്നു!!

  • Posted By:
Subscribe to Oneindia Malayalam

പല്ലക്കലെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് സ്വപ്നം പോലെ ഒരു തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ രണ്ടുപേരും മികച്ച പ്രകടനം പുറത്തെടുത്തു. രാഹുൽ 85 റൺസടിച്ചപ്പോൽ ധവാൻ സെഞ്ചുറി തികച്ചു. ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 134 റൺസിൽ എത്തിയിരുന്നു. തുടക്കം മുതൽ ആക്രമിച്ച കളിച്ച ഇന്ത്യയ്ക്ക് ഈ സ്കോറിലെത്താൻ വെറും 27 ഓവറുകൾ മാത്രമേ വേണ്ടിവന്നുള്ളൂ.

dhawan

അച്ചടക്കം ലംഘിച്ചതിന് വിലക്ക് നേരിടുന്ന ഓൾറൗണ്ടര്‍ രവീന്ദ്ര ജഡേജ ഈ ടെസ്റ്റിൽ കളിക്കുന്നില്ല. പരം ഇടംകൈയൻ ചൈനാമാൻ കുൽദീപ് യാദവ് ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2 -0 ത്തിന് മുന്നിലാണ്. ഈ ടെസ്റ്റ് കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര തൂത്തുവാരാം. വിദേശത്ത് ഒരു ക്ലീൻ സ്വീപ്പ് എന്ന സ്വപ്നതുല്യമായ റെക്കോര്‍ഡാണ് വിരാട് കോലിയെയും കൂട്ടരെയും കാത്തിരിക്കുന്നത്.

English summary
3rd Test, Day 1: Dhawan-Rahul fifties take India to 134/0 at lunch
Please Wait while comments are loading...