പാര്‍ത്ഥിവ് പട്ടേലിന് സെഞ്ച്വറി; ഗുജറാത്തിന് രഞ്ജി ട്രോഫിയില്‍ ആദ്യ കിരീടം....

  • By: Afeef
Subscribe to Oneindia Malayalam

ഇന്‍ഡോര്‍: നായകന്‍ പാര്‍ത്ഥിവ് പട്ടേലിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഗുജറാത്ത് രഞ്ജി ട്രോഫിയിലെ കന്നി കിരീടം സ്വന്തമാക്കി. 66 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫൈനലിലെത്തിയ ഗുജറാത്ത് മുംബൈയെ തോല്‍പ്പിച്ചാണ് രഞ്ജി ട്രോഫിയിലെ ആദ്യ കിരീടത്തില്‍ മുത്തമിട്ടത്.

patel

312 റണ്‍സ് വിജയലക്ഷ്യവുമായാണ് ഗുജറാത്ത് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയത്. എന്നാല്‍ കരുത്തുറ്റ മുംബൈയുടെ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കുന്നതില്‍ ഗുജറാത്തിന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടു. പിന്നീട് ക്രീസിലെത്തിയ നായകന്‍ പാര്‍ത്ഥിവ് പട്ടേലും മന്‍പ്രീത് ജുനേജയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 116 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.

സെഞ്വറി നേടിയ പാര്‍ത്ഥിവ് പട്ടേല്‍ 143 റണ്‍സെടുത്താണ് പുറത്തായത്. ജുനേജ 54 റണ്‍സെടുത്തു. അഭിഷേഖ് നായര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ നേടിയ അര്‍ദ്ധ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ മുംബൈ രണ്ടാം ഇന്നിംഗ്‌സില്‍ 411 റണ്‍സെടുത്താണ് ഗുജറാത്തിന് 312 റണ്‍സിന്റെ വിജയലക്ഷ്യം നിശ്ചയിച്ചത്.

രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഗുജറാത്ത് കിരീടം നേടുന്നത്. 45 തവണ രഞ്ജി ട്രോഫി ഫൈനലിലെത്തിയിട്ടുള്ള മുംബൈ 41 തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

English summary
Parthiv Patel Guides Gujarat to Maiden Ranji Trophy Title
Please Wait while comments are loading...