വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മികച്ച താരം സച്ചിനും ബ്രാഡ്മാനുമൊന്നുമല്ല!! പിന്നെയാര് ? പറഞ്ഞത് ഓസീസ് ഇതിഹാസം

ചെറിയ പ്രായത്തില്‍ തന്നെ ഏകദിനത്തില്‍ കോഹ്ലിയുടെ ബാറ്റിങ് റെക്കോഡ് ഉജ്ജ്വലം

By Manu

മെല്‍ബണ്‍: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിക്ക് ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസതാരം റിക്കി പോണ്ടിങിന്റെ പ്രശംസ. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഏകദിന താരമെന്നാണ് കോഹ്‌ലിയെ പോണ്ടിങ് വിശേഷിപ്പിച്ചത്. ടെസ്റ്റിലും ഇപ്പോഴത്തെ ഫോം തുടര്‍ന്നാല്‍ കോഹ്‌ലി ഇതിഹാസങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറോ ഏഴോ മാസം മുമ്പുള്ള കോഹ്‌ലിയല്ല ഇപ്പോഴുള്ളത്. തന്റെ പ്രതിഭ കൊണ്ട് വളരെയേറെ ഉയരങ്ങളില്‍ അദ്ദേഹം എത്തിക്കഴിഞ്ഞെന്നും പോണ്ടിങ് സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡിനോടു പറഞ്ഞു.

കുറച്ചു കാലം കൂടി നല്‍കൂ

ഏകദിനത്തില്‍ ലോകം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച താരം കോഹ്‌ലി തന്നെയാണ്. അദ്ദേഹത്തിന്റെ റെക്കോഡുകള്‍ തന്നെ ഇതിനു തെളിവാണ്. ഇത്രയും ചെറിയ പ്രായത്തിനുള്ളില്‍ അദ്ദേഹത്തിന്റെയത്ര മികച്ച റെക്കോഡുള്ള മറ്റൊരു കളിക്കാരനും ലോകത്തില്ല. ഏകദിനത്തില്‍ 27 സെഞ്ച്വറികള്‍ കോഹ്‌ലി സ്വന്തമാക്കിക്കഴിഞ്ഞു. ടെസ്റ്റിലും കുറച്ച് വര്‍ഷങ്ങള്‍ക്കകം ഇതേ ഫോം തുടര്‍ന്നാല്‍ ഇതിഹാസങ്ങളുടെ പട്ടികയില്‍ മുന്നില്‍ കോഹ്‌ലി തന്നെയാവും

കോലി ഏറെ പിറകില്‍

ടെസ്റ്റിലെ ഇതിഹാസങ്ങളെന്നു വിലയിരുത്തപ്പടുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, ജാക്വിസ് കാലിസ് എന്നിവരെല്ലാം 150 മുതല്‍ 200 വരെ ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ കോഹ്‌ലി ഏറെ പിന്നിലാണ്.

കോഹ്‌ലി കസറിയാല്‍ കാര്യം പോക്ക്

വരാനിരിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട താരം കോഹ്‌ലിയാണെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടി. കോഹ്‌ലിയെ നേരത്തേ പുറത്താക്കിയില്ലെങ്കില്‍ ഓസീസിന് പരമ്പര നേടുക ദുഷ്‌കരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാലു ടെസ്റ്റുകളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ കളിക്കുന്നത്.

കോഹ്‌ലിയുടെ വീക്ക്‌നെസ്

പെട്ടെന്ന് പ്രകോപിതനാവുന്നതാണ് കോഹ്‌ലിയുടെ ഏറ്റവും വലിയ വീക്ക്‌നെസെന്ന് പോണ്ടിങ് പറഞ്ഞു. എതിര്‍ ടീമിലെ ബൗളര്‍മാര്‍ പ്രകോപിപ്പിച്ചാല്‍ പലപ്പോഴും ആവേശം കാണിച്ച് കോഹ്‌ലി പുറത്തായിട്ടുണ്ട്. ഇതേ തന്ത്രം ഓസ്‌ട്രേലിയയുടെ പരീക്ഷിച്ചേക്കാമെന്ന് പോണ്ടിങ് വ്യക്തമാക്കി.

പഴുതുകള്‍ അടയ്ക്കണം

ബാറ്റ് ചെയ്യുമ്പോള്‍ കോഹ്‌ലിക്കു പ്രിയപ്പെട്ട ചില ഏരിയകളുണ്ട്. അവ കണ്ടെത്തി ബൗണ്ടറികളും സിക്‌സറും നേടുന്നത് തടയുകയാണ് അദ്ദേഹത്തെ തളയ്ക്കാനുള്ള മറ്റൊരു മാര്‍ഗം. ഇതിനു കഴിഞ്ഞാല്‍ ഒരുപക്ഷെ കോഹ്ലിയെ എളുപ്പം പുറത്താക്കാന്‍ പറ്റിയേക്കും.

Story first published: Tuesday, February 7, 2017, 17:34 [IST]
Other articles published on Feb 7, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X