ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ഓസ്ട്രേലിയ - ന്യൂസിലാൻഡ്... ഇന്ത്യ - പാക് കളി പോലെ തീ പാറും.. 3 മണിക്ക്!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫി 2017 ല്‍ ഇന്ന് (ജൂൺ 2 വെള്ളിയാഴ്ച) ക്ലാസിക്ക് പോരാട്ടം. 2015 ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയയും ന്യൂസിലാൻഡും തമ്മിലാണ് കളി. ലോകകപ്പിന് ശേഷം ഇതാദ്യമായിട്ടാണ് ഒരു ഐ സി സി ഈവന്റിൽ ഇരുടീമുകളും പരസ്പരം വരുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിലെ രണ്ടാമത്തെ കളിയാണ് ഇത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു.

വിരാട് കോലിയുടെ രഹസ്യവീഡിയോ അനിൽ കുംബ്ലെ വാട്സ് ആപ്പിൽ ലീക്ക് ചെയ്തു? ഗുരുതരമായ ആരോപണങ്ങൾ!!

1999 ലോകകപ്പ് ഫൈനല്‍ തോൽവിയെക്കാളും ദുരന്തം.. അക്രത്തിന്റെയും അക്തറിന്റെയും പരസ്യവീഡിയോ വലിച്ചുകീറി സോഷ്യൽ മീഡിയ!!

ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിങിലും കട്ടയ്ക്ക് കട്ട നിൽക്കുന്ന ടീമുകളാണ് രണ്ടും. പ്രത്യേകിച്ച് ഫീല്‍ഡിങിൽ. ഫീൽഡിങിന്റെ കാര്യത്തിൽ ഓസ്ട്രേലിയയെ കടത്തിവെട്ടും കീവീസ് എന്ന് പറഞ്ഞാലും അതിൽ അത്ഭുതമില്ല. എന്നാൽ ബാറ്റിംഗിലും ബൗളിംഗിലും ഓസ്ട്രേലിയയ്ക്ക് നേരിയ മേധാവിത്വമുണ്ട്. പ്രത്യേകിച്ചും വാർണർ, സ്മിത്ത് എന്നിവരുടെ ഫോമും മിച്ചൽ സ്റ്റാർക്കിന്റെ മടങ്ങിവരവും കൂടി പരിഗണിക്കുമ്പോൾ.

steve-smith

പരിശീലന മത്സരത്തിൽ ഇന്ത്യയോട് തോറ്റെങ്കിലും ശ്രീലങ്കയ്ക്കെതിരെ നേടിയ ജയം നൽകുന്ന ആത്മവിശ്വാസത്തോടെയാകും ന്യൂസിലൻഡ് ഓസ്ട്രേലിയയ്ക്കെതിരെ ഇറങ്ങുന്നത്. 357 റൺസ് പിന്തുടർന്ന അവർ 23 പന്ത് ബാക്കിനിൽക്കേയാണ് ലക്ഷ്യം കണ്ടത്. മാർട്ടിൻ ഗുപ്ടിൽ ഫോമിലായാൽ തന്നെ ബാറ്റിംഗിൽ അവരുടെ പകുതി പ്രശ്നം തീർന്നു. ട്രെന്റ് ബൗൾട്ടും മിച്ചൽ മക്ലനാഗനും സൗത്തിയും അടങ്ങിയ ബൗളിംഗ് ഏത് ലോകോത്തര ബാറ്റിംഗ് നിരയെയും വെല്ലുവിളിക്കാൻ പോന്നതാണ്.

English summary
Australia and New Zealand will look up to their inspirational skippers Steve Smith and Kane Williamson to straightaway set the tone when they lock horns in the ICC Champions Trophy 2017
Please Wait while comments are loading...