ഐപിഎൽ എലിമിനേറ്ററിൽ ഇന്ന് കൊൽക്കത്ത Vs ഹൈദരാബാദ്.. ആരും ജയിക്കാം ആരും തോൽക്കാം... മുംബൈ വെയ്റ്റിങ്!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ഐ പി എൽ പത്താം സീസണിലെ എലിമിനേറ്റർ മത്സരത്തില്‍ ഇന്ന് (മെയ് 17 ബുധനാഴ്ച) സൺറൈസേഴ്സ് ഹൈദദരാബാദ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. ഈ കളിയിൽ ജയിക്കുന്നവർക്ക് രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസുമായിട്ടാണ് കളി. രാത്രി എട്ട് മണിക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന കളി സോണി സിക്സ്, മാക്സ്, ഇ എസ് പി എൻ ചാനലുകളിൽ തത്സമയം കാണാം.

'സുന്ദർ ധോണി'! ഭൂലോക തോൽവിയായി മുംബൈ ഇന്ത്യൻസ്... വീണ്ടാമതും മുംബൈയെ തോൽപ്പിച്ച പുനെ കന്നി ഫൈനലിൽ!!

നിർണായക മത്സരത്തിൽ ഗുജറാത്ത് ലയൺസിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിന് ഇറങ്ങുന്നത്. യുവരാജ് സിംഗിന്റെ പരിക്ക് മാത്രമാണ് അവർക്ക് ആകെയുള്ള ആശങ്ക. ക്യാപ്റ്റൻ ഡേവിഡ് വാർണർ, ഓപ്പണർ ശിഖർ ധവാൻ എന്നിവർ മികച്ച ഫോമിലാണ്. ഭുവനേശ്വർ നയിക്കുന്ന ഫാസ്റ്റ് ബൗളിംഗ് നിരയ്ക്കൊപ്പം സ്പിന്നർമാരായ റഷീദ് ഖാനും മുഹമ്മദ് നബിയും കൂടി ചേരുമ്പോൾ ഹൈദരാബാദ് ബൗളിംഗിലും ശക്തം.

gautam-gam

ആദ്യറൗണ്ടിൽ തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങി നാലാം സ്ഥാനത്തായിപ്പോയ കൊൽക്കത്തയാണ് മറുവശത്ത് എന്നത് ഹൈദരാബാദിന് കാര്യങ്ങൾ എളുപ്പമാക്കും. ബാറ്റിംഗ് നിരയുടെ ഉത്തരവാദിത്തമില്ലായ്മയാണ് ഗൗതം ഗംഭീറിന് തലവേദനയാകുന്നത്. ജയിക്കാവുന്ന രണ്ട് കളികളാണ് കൊൽക്കത്ത ബാറ്റ്സ്മാന്‍മാർ തോൽപിച്ചത്. ഇന്ന് ജയിച്ച് അടുത്ത കളിയിൽ മുംബൈയ്ക്കെതിരെയും ജയിക്കുന്ന ടീമിന് ഫൈനലിൽ എത്താം. ആദ്യ ക്വാളിഫയറിൽ ജയിച്ച പുനെ ഫൈനലിൽ എത്തിയിട്ടുണ്ട്.

English summary
Kolkata Knight Riders (KKR) will have to get back to their winning ways when they take on defending champions Sunrisers Hyderabad (SRH) in the Indian Premier League (IPL) 2017 Eliminator at the M Chinnaswamy Stadium
Please Wait while comments are loading...