ഗുജറാത്തിന് ജയിച്ചിട്ടും കാര്യമില്ല.. പക്ഷേ തോറ്റാൽ സൺറൈസേഴ്സ് ഹൈദരാബാദ് പുറത്താകും.. ഇന്ന് മരണക്കളി

  • Posted By:
Subscribe to Oneindia Malayalam

കാൺപൂർ: ഐ പി എൽ ക്രിക്കറ്റിൽ ഇനി നിലനിൽപിന്റെ പോരാട്ടങ്ങൾ. വീക്കെൻഡ് ബൊണാൻസയിലെ ആദ്യത്തെ കളിയില്‍ നിലവിലെ ചാന്പ്യന്മാരായ സൺറൈസേഴ്സ് ഹൈദരാബാദിന് ഗുജറാത്ത് ലയൺസാണ് എതിരാളികൾ. ഇന്ന് (മെയ് 13 ശനിയാഴ്ച) ജയിച്ചാല്‍ സൺറൈസേഴ്സ് ഹൈദരാബാദിന് പ്ലേ ഓഫ് ഉറപ്പിക്കാം. തോറ്റാൽ അവസാന പുനെ - പഞ്ചാബ് മത്സരം വരെ കാത്തിരിക്കണം.

ദി നായർ ഷോ... പുനെയ്ക്ക് ഡെൽഹി പണി പാലുംവെള്ളത്തിൽ കൊടുത്തു.. ഒരൊറ്റ തോൽവി കൂടി, പുനെ പുറത്ത്!!!

13 കളിയിൽ ഏഴ് വിജയവും അഞ്ച് തോൽവിയുമാണ് ഹൈദരാബാദിന്റെ പേരിൽ ഉള്ളത്. 15 പോയിൻറുണ്ട് അവർക്ക്. ഇന്ന് ഗുജറാത്തിനോട് ജയിച്ചാൽ 17 പോയിന്റാകും. പ്ലേ ഓഫ് കളിക്കാൻ അത് ധാരാളം. മറുവശത്ത് ഗുജറാത്ത് ലയൺസാകട്ടെ ജയിച്ചാലും തോറ്റാലും പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന സ്ഥിതിയിലാണ്. അവസാന സീസൺ കളിക്കുന്ന ഗുജറാത്ത് 13 കളിയിൽ എട്ട് പോയിന്റുമായി ഏറ്റവും താഴെ നിന്നും രണ്ടാമതാണ്.

david-warner-

ഡേവിഡ് വാർണർ, യുവരാജ്, ധവാൻ, ഹെന്റിക്കസ് എന്നീ നാല് പേരെ അമിതമായി ആശ്രയിക്കുന്നതാണ് ബാറ്റിംഗിൽ ഹൈദരാബാദിന്റെ പ്രശ്നം. ഭുവനേശ്വർ കുമാർ, റഷീദ് ഖാൻ എന്നിവർ നയിക്കുന്ന ബൗളിംഗ് നിര സ്പോട്ട് ഓൺ ആണ്. റൺ വേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നിൽ ഹൈദരാബാദ് താരങ്ങൾ തന്നെ. ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് കാൺപൂരിൽ വെച്ചാണ് കളി. സോണി സിക്സ്, മാക്സ്, ഇ എസ് പി എൻ എന്നിവയിൽ തത്സമയം കാണാം.

English summary
Sunrisers Hyderabad (SRH) will aim to go for the kill and cement their place in the top four when they face Gujarat Lions (GL) in their last league tie of the Indian Premier League (IPL) 2017
Please Wait while comments are loading...