ടോപ് ടു ഉറപ്പിച്ച മുംബൈയ്ക്ക് ഇന്ന് പ്രാക്ടീസ് മാച്ച്.. തോറ്റാൽ പുറത്താകുമെന്ന പേടിയിൽ കൊൽക്കത്ത!!

  • Posted By:
Subscribe to Oneindia Malayalam

കൊൽക്കത്ത: കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും പ്ലേ ഓഫിനും ഇടയിൽ ഒരേ ഒരു മത്സരം. ജയിച്ചാൽ ആദ്യ രണ്ട് സ്ഥാനക്കാരിൽ ഒരാളായി പ്ലേ ഓഫിലേക്ക്. തോറ്റാൽ മറ്റ് മത്സരങ്ങളെയും കണക്കിലെ കളികളെയും ആശ്രയിക്കേണ്ടിവരും. സ്വന്തം നാട്ടിൽ കളിക്കുന്ന കൊൽക്കത്തയ്ക്ക് കരുത്തരായ മുംബൈ ഇന്ത്യൻസാണ് ഇന്ന് എതിരാളികൾ. രാത്രി എട്ട് മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് കളി. സോണി സിക്സ്, മാക്സ്, ഇ എസ് പി എൻ ചാനലുകളിൽ തത്സമയം.

ദി നായർ ഷോ... പുനെയ്ക്ക് ഡെൽഹി പണി പാലുംവെള്ളത്തിൽ കൊടുത്തു.. ഒരൊറ്റ തോൽവി കൂടി, പുനെ പുറത്ത്!!!

അവസാന കളികളിൽ പഞ്ചാബിനോട് തോറ്റാണ് രണ്ട് ടീമുകളും ഇന്ന് പരസ്പരം എതിരിടുന്നത്. 231 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് 7 റൺസിനാണ് പഞ്ചാബിനോട് തോറ്റത് എങ്കിൽ കൊൽക്കത്തയുടെ തോൽവി ഇതിലും ദയനീയമായിരുന്നു. 168 റൺസ് മാത്രം വേണ്ടിയിരുന്ന കൊൽക്കത്ത മിന്നൽ തുടക്കം കിട്ടിയിട്ടും മധ്യ ഓവറുകളിൽ ബാറ്റിംഗ് തകർന്ന് തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

gambhir-1

മധ്യനിര ബാറ്റ്സ്മാൻമാരുടെ ഫോമൗട്ടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഏറ്റവും വലിയ വേവലാതി. ബൗളർമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല എന്നതാണ് മുംബൈയുടെ പ്രശ്നം. 13 കളിയിൽ 9 വിജയവുമായി ടോപ് ടു സ്പോട്ടിലൊന്ന് ഉറപ്പിച്ച ടീമാണ് മുംബൈ. പൊള്ളാർഡ്, സിമൺസ്, പാർഥിവ് പട്ടേൽ, പാണ്ഡ്യ എന്നിങ്ങനെ ക്യാപ്റ്റൻ രോഹിത് ശര്‍മ ഒഴികെയുള്ള ബാറ്റ്സ്മാൻമാരെല്ലാം ഫോമിലാണ്.

English summary
Kolkata Knight Riders (KKR) will look to pull out all stops in their bid to rubber-stamp a play-off spot when they take on already-qualified Mumbai Indians (MI) in their last Indian Premier League (IPL) engagement before play-offs at the Eden Gardens
Please Wait while comments are loading...