ഐപിഎൽ ഒന്നാം ക്വാളിഫൈയർ ഇന്ന്.. വാങ്കഡേയിൽ മുംബൈയെ മുട്ടുകുത്തിക്കാൻ പുനെ.. ജയിക്കുന്നവർക്ക് ഫൈനൽ!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: വേറെ ഏത് ടീമിനെ കിട്ടിയാലും ഐപിഎൽ ഒന്നാം ക്വാളിഫൈയറിൽ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിന് ഓക്കെയായിരുന്നു. കാരണം അവരുടെ തട്ടകമായ വാങ്കഡേ സ്റ്റേഡിയത്തിലാണ് കളി. മുംബൈ വാങ്കഡേയില്‍ വെച്ച് മുംബൈ ഇന്ത്യൻസിനെ തോൽപിക്കാൻ അധികം ടീമുകൾക്കൊന്നും പറ്റാറില്ല. എന്നാൽ പുനെയ്ക്ക് പറ്റും. രണ്ട് തവണ വാങ്കഡേയിൽ വെച്ച് കളിച്ചപ്പോഴും പുനെ മുംബൈയെ തോൽപിച്ചു.

മുംബൈ Vs പുനെ, ഹൈദരാബാദ് Vs കൊൽക്കത്ത: ഐപിഎൽ പത്തിലെ പ്ലേ ഓഫ് കളികൾ.. തീപ്പൊരി പറക്കും!!

14ൽ പത്ത് കളികളും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് മുംബൈ ഇന്ത്യൻസ് എന്നോർക്കണേ. ഈ ഐ പി എല്ലിൽ പുനെയോട് മാത്രമാണ് മുംബൈ ഇന്ത്യൻസ് കളിച്ച രണ്ട് കളികളും തോറ്റത്. ഒരു കളി ഹൈദരാബാദിനോടും ഒരു കളി പഞ്ചാബിനോടും തോറ്റു. ബാക്കി എല്ലാ കളികളിലും തകർപ്പൻ വിജയം. ഒന്നാം ക്വാളിഫൈയറിന് ഇറങ്ങുമ്പോൾ സ്വന്തം തട്ടകത്തിൽ വെച്ച് ഇത്തവണയെങ്കിലും പുനെയെ തോല്‍പ്പിക്കാം എന്ന പ്രതീക്ഷയിലാണ് മുംബൈ.

mi

മറുവശത്ത് റൈസിങ് പുനെ സൂപ്പർജയന്റ്സാകട്ടെ അവസാന കളിയിൽ പഞ്ചാബിനെ തോൽപ്പിച്ചാണ് പ്ലേ ഓഫിൽ എത്തിയത്. 18 പോയിന്റോടെ രണ്ടാം സ്ഥാനക്കാരാണ് അവർ. ഇന്ന് ജയിക്കുന്നവർ നേരിട്ട് ഫൈനലിൽ എത്തും. തോൽക്കുന്നവർക്കാകട്ടെ കൊൽക്കത്ത - ഹൈദരാബാദ് കളിയിൽ ജയിക്കുന്നവരുമായി ഒരു കളി കൂടി കിട്ടും. കളി രാത്രി എട്ട് മണി മുതല്‍ സോണി സിക്സ്, മാക്സ്, ഇ എസ് പി എൻ ചാനലുകളിൽ തത്സമയം.

English summary
Table-toppers Mumbai Indians (MI) will be itching to avenge their double defeat against Rising Pune Supergiant (RPS) in the league stage when the two teams face-off in Qualifier 1 of the Indian Premier League (IPL) 2017
Please Wait while comments are loading...