ബാംഗ്ലൂരിൽ കനത്ത മഴ.. രണ്ടാം ക്വാളിഫയറിൽ ഇന്ന് കൊൽക്കത്ത - മുംബൈ.. മഴ കളി മുടക്കിയാല്‍ എന്ത് പറ്റും?

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ഐ പി എൽ പത്താം സീസണിലെ രണ്ടാമത്തെ ക്വാളിഫയർ മത്സരം ഇന്ന് (മെയ് 19 വെള്ളിയാഴ്ച) ബെംഗളൂരുവിൽ. ഒന്നാം ക്വാളിഫയർ തോറ്റ മുംബൈ ഇന്ത്യൻസും എലിമിനേറ്ററിൽ ജയിച്ചുവന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് കളി. രാത്രി എട്ട് മണിക്ക് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന കളി സോണി സിക്സ്, മാക്സ്, ഇ എസ് പി എൻ ചാനലുകളിൽ തത്സമയം കാണാം.

ഹോട്ടൽ വെയ്റ്ററിൽ നിന്നും മുംബൈ ഇന്ത്യൻസിന്റെ ഫാസ്റ്റ് ബൗളറായ കഥ... കുൽവന്ത് ഖെജ്രോലിയ പറയുന്നു!!!

വീണ്ടും കളി ജയിപ്പിച്ച് ഗൗതം ഗംഭീർ.. ദി ബിഗ് മാച്ച് പ്ലെയർ.. കാണൂ, ധോണി നശിപ്പിച്ച ഗംഭീറിന്റെ കരിയർ!

ജയിക്കുന്ന ടീം നേരെ ഫൈനലിലേക്ക് തോൽക്കുന്ന ടീം പുറത്തേക്ക്. ഇതാണ് രണ്ടാം ക്വാളിഫയറിൽ രണ്ട് കരുത്തർ ഏറ്റുമുട്ടുമ്പോൾ ഉള്ള സ്ഥിതി. ഗ്രൂപ്പ് തലത്തിൽ രണ്ട് തവണ പരസ്പരം വന്നപ്പോളും വിജയം മുംബൈയ്ക്ക് ഒപ്പമായിരുന്നു. ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തോൽപിച്ച റൈസിങ് പുനെ സൂപ്പർജയന്റ്സ് നേരത്തെ തന്നെ ഫൈനലിൽ എത്തിക്കഴിഞ്ഞു. മെയ് 21ന് ഹൈദരാബാദിലാണ് ഫൈനൽ. എലിമിനേറ്ററിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് കൊൽക്കത്ത തോൽപ്പിച്ചത്.

pagespeed

എലിമിനേറ്റർ മത്സരത്തിനിടെ കനത്ത മഴ പെയ്ത് കളി മണിക്കൂറുകളോളം നീണ്ടുപോയിരുന്നു. രണ്ടാം ക്വാളിഫയറിന് ഇറങ്ങുമ്പോഴും ബാംഗ്ലൂർ മഴപ്പേടിയിലാണ്. ഇന്നലെയും നഗരത്തിൽ കനത്ത മഴയായിരുന്നു. ക്വാളിഫയർ മത്സരം മഴമൂലം മുടങ്ങിയാൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മറികടന്ന് ഫൈനലിൽ എത്തും. അങ്ങനെ വന്നാൽ ഒന്നാം ക്വാളിഫയറിന്റെ ആവർത്തനമാകും ഫൈനൽ.

English summary
Two-time champions Kolkata Knight Riders (KKR) would be eager to avenge their twin defeats in the league stage when they face old foes Mumbai Indians (MI) in the IPL 2017 Qualifer 2
Please Wait while comments are loading...