മിന്നുന്ന ബാറ്റിങ് പ്രകടനം; കെ എല്‍ രാഹുല്‍ ലോക റെക്കോര്‍ഡിനൊപ്പം

  • Posted By:
Subscribe to Oneindia Malayalam

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അര്‍ധസെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ ലോക റെക്കോര്‍ഡിനൊപ്പം. ടെസ്റ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പമാണ് ഇനി രാഹുലിന്റെ സ്ഥാനം. പല്ലക്കീല്‍ ടെസ്റ്റില്‍ രാഹുല്‍ 85 റണ്‍സെടുത്ത് പുറത്തായിരുന്നു.

ഇതോടെ സര്‍ എവര്‍ട്ടന്‍ വീക്കസ്, ശിവനാരായണ്‍ ചന്ദ്രപോള്‍, ആന്റി ഫ് ളവര്‍, കുമാര്‍ സങ്കക്കാര, ക്രിസ് റോജേഴ്‌സ് എന്നിവര്‍ക്കൊപ്പമെത്താന്‍ രാഹുലിന് കഴിഞ്ഞു. ടെസ്റ്റില്‍ 18 മത്സരങ്ങളില്‍ നിന്നായി 45 റണ്‍സാണ് ഈ കര്‍ണാടക താരത്തിന്റെ ശരാശറി. ഇംഗ്ലണ്ടിനെതിരെ ചെന്നൈയിലാണ് രാഹുല്‍ ഒടുവിലത്തെ സെഞ്ച്വറി നേടിയത്.

klrahul

ബാറ്റിങ്ങില്‍ മികവുപുലര്‍ത്തി തുടര്‍ച്ചയായി അര്‍ധ സെഞ്ച്വറികള്‍ നേടുമ്പോഴും രാഹുലിന് അവ സെഞ്ച്വറിയിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ലെന്ന പോരായ്മയുണ്ട്. അടുത്തിടെ ഇന്ത്യ കണ്ടെത്തിയ മികച്ച ബാറ്റ്‌സ്മാന്‍ ആണ് രാഹുല്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ ബാറ്റേന്താനുള്ള മിടുക്ക് രാഹുലിനെ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാക്കുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ പരിക്കേറ്റ് കളിക്കാനായില്ലെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ രാഹുല്‍ മികവ് തെളിയിച്ചിട്ടുണ്ട്.

English summary
KL Rahul equals world record of most consecutive half-centuries in Test cricket
Please Wait while comments are loading...