ഇന്ത്യ-പാക് പോരാട്ടം 50 ഓവര്‍ ഉണ്ടാവില്ല!! ആരാധകര്‍ക്ക് നിരാശ...ഇതാണ് കാരണം!! കഴിഞ്ഞ തവണയും....

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഫൈനലിനു മുമ്പുള്ള ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഇന്ന് നടക്കും. അയല്‍ക്കാരും ചിരവൈരികളുമായ പാകിസ്താനെ തകര്‍ത്ത് ടൂര്‍ണമെന്റില്‍ തുടക്കം കുറിക്കാനാണ് നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ഇന്ത്യയുടെ ശ്രമം. ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താന്റെയും ആദ്യ മല്‍സരമാണിത്.

വീണ്ടുമെത്തി ഇന്ത്യ-പാക് ത്രില്ലര്‍!! ഒരിക്കല്‍ക്കൂടി ഇന്ത്യ നേടുമോ ?? മല്‍സരം ഇന്ന്‌

പാകിസ്താനെതിരെ മുൻതൂക്കം ഇന്ത്യയ്ക്ക്.. കോലിയെ സൂക്ഷിക്കണം.. ബൂം ബൂം അഫ്രീദിയുടെ മുന്നറിയിപ്പ്!!

കാര്യങ്ങള്‍ അത് ശുഭകരമല്ല

കാര്യങ്ങള്‍ അത് ശുഭകരമല്ല

ക്രിക്കറ്റ് പ്രേമികള്‍ക്ക് അത്ര ശുഭകരമായ വാര്‍ത്തകളല്ല ലണ്ടനില്‍ നിന്നുള്ളത്. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മല്‍സരത്തിനു കാലാവസ്ഥയാണ് ഏറ്റവും വലിയ ഭീഷണിയാവുന്നത്. നേരത്തേ ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും തമ്മിലുള്ള മല്‍സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടിരുന്നു.

മഴ പെയ്യുമെന്ന്

മഴ പെയ്യുമെന്ന്

ഞായറാഴ്ച എഡ്ജ്ബാസ്റ്റണില്‍ മഴ പെയ്യാന്‍ 40 ശതമാനവും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗ ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച രാത്രി ഇവിടെ ഇടിയോടു കൂടിയ കനത്ത മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭഗം പറയുന്നത്.

ഡക്‌വര്‍ത്ത് ലൂയിസ് നിയമം

ഡക്‌വര്‍ത്ത് ലൂയിസ് നിയമം

മോശം കാലാവസ്ഥ മൂലം മല്‍സരം തടസ്സപ്പെടുമ്പോള് പരീക്ഷിക്കുന്ന ഡക്‌വര്‍ത്ത് ലൂയിസ് നിയമം തന്നെയാവും ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന്റെയും വിധി നിശ്ചയിക്കുകയെന്നാണ് സൂചന.

ഒരു മല്‍സരം കൂടി

ഒരു മല്‍സരം കൂടി

ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും തമ്മിലുള്ള ടൂര്‍ണമെന്റിലെ രണ്ടാമത്തെ കളി മാത്രമല്ല ചാമ്പ്യന്‍ഷിപ്പിനു മുമ്പ് നടക്കേണ്ടിയിരുന്ന ഓസ്‌ട്രേലിയ-പാകിസ്താന്‍ സന്നാഹ മല്‍സരവും മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടിരുന്നു.

 2013ലും മഴ

2013ലും മഴ

ഇത്തവണ മാത്രമല്ല 2013ലെ ഇന്ത്യ-പാക് പോരാട്ടത്തിനും മഴ ഭീഷണിയുണ്ടായിരുന്നു. അന്നും എഡ്ജ്ബാസ്റ്റണ്‍ തന്നെയായിരുന്നു മല്‍സരവേദി. മഴയെതുടര്‍ന്ന് അന്ന് മല്‍സരം 40 ഓവര്‍ വീതമാക്കി കുറച്ചിരുന്നു. പിന്നീട് വീണ്ടും മഴയെത്തിയപ്പോള്‍ ഇന്ത്യയുടെ വിജയലക്ഷ്യം 22 ഓവറില്‍ 102 റണ്‍സാക്കി. രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കുകയും ചെയ്തു.

ഒരുപോലെ നിര്‍ണായകം

ഒരുപോലെ നിര്‍ണായകം

ഇന്ത്യക്കും പാകിസ്താനും ഇന്നത്തെ മല്‍സരം ഒരുപോലെ നിര്‍ണായകമാണ്. കാരണം നാലു ടീമുകളുള്ള ഗ്രൂപ്പില്‍ നിന്ന് രണ്ടു ടീമുകള്‍ക്കു മാത്രമേ സെമി ഫൈനലില്‍ എത്താന്‍ സാധിക്കുകയുള്ളൂ. അതു കൊണ്ടു തന്നെ ജയത്തിനുവേണ്ടി ഇരുടീമും കഠിനാധ്വാനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇന്ത്യക്ക് ആധിപത്യം

ഇന്ത്യക്ക് ആധിപത്യം

ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരേ ഇന്ത്യക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. അത് ഈ ചാമ്പ്യന്‍സ് ട്രോഫിയിലും തുടരുകയാവും വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ശ്രമം.

മികച്ച ഫോമില്‍

മികച്ച ഫോമില്‍

ടൂര്‍ണമെന്റിനു മുന്നോടിയായുള്ള സന്നാഹ മല്‍സരങ്ങളില്‍ നേടിയ ആധികാരിക വിജയങ്ങള്‍ ടീം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ക്യാപ്റ്റന്‍ കോലി ഫോമില്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് മുതല്‍ക്കൂട്ടാവും. ബൗളിങില്‍ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവും സന്നാഹ മല്‍സരങ്ങളില്‍ മിന്നിയിരുന്നു.

English summary
Rain threat for india-pakistan match today.
Please Wait while comments are loading...