ധോണിക്ക് എ ഗ്രേഡ് കോണ്‍ട്രാക്ട് നല്‍കിയത് എന്തിന്?; ചോദ്യവുമായി മുന്‍ പാക് താരം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമല്ലാത്ത താരങ്ങള്‍ക്ക് എ ഗ്രേഡ് കോണ്‍ട്രാക്ട് നല്‍കുക വഴി പാക്കിസ്ഥാനും ഇന്ത്യയും ടെസ്റ്റ് ക്രിക്കറ്റിനെ നിരുത്സാഹപ്പെടുത്തുകയാണെന്ന് മുന്‍ പാക് താരവും കമന്റേറ്ററുമായ റമീസ് രാജ. 2010ല്‍ വിരമിച്ച ഷാഹിദ് അഫ്രീദിക്ക് പാക്കിസ്ഥാനും 2014-15 സീസണില്‍ വിരമിച്ച ധോണിക്ക് ഇന്ത്യയും എ ഗ്രേഡ് കോണ്‍ട്രാക്ട് നല്‍കിയിരുന്നു.

എന്നാല്‍, ഇത് ടെസ്റ്റ് ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുമെന്ന് റമീസ് രാജ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിനായി രണ്ടുമാസം എല്ലാ രാജ്യങ്ങളും മാറ്റിവെക്കണമെന്നും റമീസ് രാജ അഭിപ്രായപ്പെടുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് ഐസിസിക്ക് നല്ല പദ്ധതിയുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് എംസിസി ലോക ക്രിക്കറ്റ് കമ്മറ്റി യോഗത്തിനുശേഷം റമീസ് രാജ പറഞ്ഞു.

dhoni

ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തി ഐസിസിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് കരുതുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നല്ലൊരു പോംവഴിയാകും. കളിക്കാര്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധയൂന്നി പണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ ടെസ്റ്റ് ക്രിക്കറ്റ് ഇല്ലാതാകും. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ ടെസ്റ്റ് ടീമുകളിലില്ലാത്ത കളിക്കാര്‍ക്ക് എ ഗ്രേഡ് നല്‍കുന്നത് ശരിയെന്നും റമീസ് രാജ വിലയിരുത്തി.


English summary
Rameez Raja questions MS Dhoni’s Grade-A contract despite his Test retirement
Please Wait while comments are loading...