രവീണ്‍വീറിന് യുവരാജകണം; പക്ഷെ യുവിക്ക് അക്ഷയ് മതി!!! ബോളീവുഡ് വീണ്ടും ക്രിക്കറ്റ് കളിക്കുന്നു!!!

  • Posted By:
Subscribe to Oneindia Malayalam

മുബൈ: ബോളീവുഡ് സിനിമാ ലോകം സ്‌പോര്‍ടിന്റെ പുറകെയാണ്. ബോക്‌സിംഗ്, ഗുസ്തി, ഇപ്പോ ക്രിക്കറ്റിനോടാണ് കമ്പം. മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ എംഎസ് ധോനിയാണ് ആ കമ്പത്തിന് പിന്നില്‍. എംഎസ് ധോനിയുടെ ജീവിത കഥ പറഞ്ഞ എംഎസ് ധോനി ആന്‍ അണ്‍ ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രം ബോളീവുഡ് ബോക്‌സ് ഓഫീസുകളെ ഞെട്ടിച്ചുകളഞ്ഞു. ഇതോടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് പിന്നാലെ സിനിമ നടക്കാന്‍ തുടങ്ങി.

ക്യാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലെക്കും കളിക്കളത്തിലേക്കും മടങ്ങിയെത്തിയ യുവരാജ് സിംഗിന്റെ ജീവിതം സിനിമയാക്കാനാണ് ഇപ്പോള്‍ ബോളീവുഡ് ശ്രമം. എന്നെങ്കിലും യുവരാജിന്റെ ജീവിതം സിനിമയാകുകയാണെങ്കില്‍ ബോളിവുഡ് താരം രണ്‍വീര്‍ കപൂര്‍ യുവരാജാകാനുള്ള ആഗ്രഹം പ്രകടപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മികച്ച നടനാണ് രണ്‍വീര്‍ കപൂര്‍. എന്നാല്‍ രണ്‍വീറിന് യുവിയുടെ മനസില്‍ രണ്‍വീറല്ല പകരം മറ്റൊരു നടനാണ്. തന്റെ ജീവിതം സിനിമയാകുകയാണെങ്കില്‍ അക്ഷയ്കുമാറിനെ സ്‌ക്രീനില്‍ കാണാനാണ് യുവിയുടെ ആഗ്രഹം.

സിനിമയെ വെല്ലുന്ന ജീവിതം

സിനിമയെ വെല്ലുന്ന ജീവതമാണ് യുവിയുടേത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ്. ക്യാന്‍സര്‍ യുവിയുടെ ജീവനും കരയറിനും ഭീഷണിയായി എത്തുന്നത്. എന്നാല്‍ ക്യാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്കും കളിക്കളത്തിലേക്കും മടങ്ങിയെത്തിയ യുവിയുടെ ജീവിതം ഒരു പ്രചോദനമാണ്.

ധോനി പ്രചോദനം

മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോനിയുടെ ജീവിത കഥ ബോളിവുഡ് ബോക്‌സ് ഒഫീസുകളിലും സിക്‌സറുകള്‍ പായിച്ചതോടെയാണ് കൂടുതല്‍ ക്രിക്കറ്റ് താരങ്ങളുടെ ജീവിതം സിനിമയ്ക്കായി പരിഗണിച്ചത്. ഇവയില്‍ ആദ്യ പരിഗണന നേടിയത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിംഗുമായിരുന്നു.

ക്രിക്കറ്റ് കളിക്കാന്‍ താരങ്ങളും

വെള്ളിത്തിരയിലെങ്കിലും സച്ചിനാകാനും യുവി ആകാനും താരങ്ങള്‍ക്കിടയിലും ചെറിയ മത്സരമുണ്ട്. അതിന്റെ ഭാഗമായാണ് തന്റെ മനസിലെ ആഗ്രഹം രണ്‍വീര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇങ്ങനെ ഒരുകാര്യത്തേക്കുറിച്ച് രണ്‍വീര്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നാണ് രണ്‍വീറിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. അത് എന്തായാലും തന്നെ അവതരിപ്പിക്കാന്‍ യുവിയ്ക്ക് ഇഷ്ടം അക്ഷയ്കുമാറിനെയാണ്. ഇക്കാര്യം യുവി വ്യക്തമാക്കുകയും ചെയ്തു.

ബോക്‌സിംഗും ഹോക്കിയും ഗുസ്തിയും

ബോളീവുഡിനെ എന്നും കായിക താരങ്ങളുടെ ജീവിത കഥ ഭ്രമിപ്പിച്ചിട്ടുണ്ട്. അതില്‍ അവസാനത്തേത്ത് ദംഗല്‍ ആയിരുന്നു. ഗുസ്തി പ്രമേയമായി എത്തിയ ചിത്രം. സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ സുല്‍ത്താനും പറഞ്ഞത് ഗുസ്തിയായിരുന്നു. ഷാരുക് ഖാന്‍ നായകനായി എത്തിയ ചക് ദേ ഇന്ത്യ പറഞ്ഞ് ഹോക്കി കോച്ചിന്റെ കഥയായിരുന്നു. മേരികോം, ഇരുതി സുട്രു എന്നിവ ബോകിസിംഗ് കഥ പറഞ്ഞും ബോളീവുഡ് ബോക്‌സോഫീസിനെ നിറച്ചു.

പരാജയപ്പെട്ട ചിത്രവും

കായിക താരങ്ങളുടെ ജീവിത കഥകളെല്ലാം ബോളീവുഡ് ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടില്ല. ധോനിക്ക് മുമ്പോ വെള്ളിത്തിരയിലെത്തിയ മറ്റൊരു മുന്‍ ഇന്ത്യന്‍ ക്യാപ്ടന് കളക്കളത്തിലെന്ന പോലെ ബോക്‌സ്ഓഫീസിലും കാലിടറി. കോഴ വിവാദത്തില്‍ പെട്ട് ടീമില്‍ നിന്ന് പുറത്താവുകയും ക്രിക്കറ്റില്‍ വിലക്ക് നേരിടുകയും ചെയ്ത മുഹമ്മദ് അസ്ഹറുദീന്റെ ജീവിതം സിനിമയായെങ്കിലും വിജയിച്ചില്ല. തൊട്ടു പിന്നാലെയെത്തിയ ധോനി വിജയക്കൊടി പാറിക്കുകയും ചെയ്തു. ധോനിയുടെ വിജയഘോഷങ്ങളും അസ്ഹര്‍ എന്ന സിനിമ തന്നെ മുങ്ങിപ്പോയി.

English summary
Yuvraj Singh's life has all the elements that could make for a great story of a Bollywood film- from hitting six sixes in an over to defeating cancer.
Please Wait while comments are loading...